UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണ്‍ലൈൻ ചാരായ വാറ്റുപകരണ വിൽപന; തടയിടാൻ നീക്കങ്ങളുമായി ഋഷിരാജ് സിങ്

പല പ്രമുഖ വെബ്സൈറ്റുകളും വാറ്റുപകരണങ്ങൾ വിൽക്കുന്നുണ്ട്.

ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ചാരായ വാറ്റുപകരണങ്ങൾ വിൽപനയ്ക്ക് വെച്ചിരിക്കുന്നത് തടയാൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പദ്ധതിയിടുന്നു. ഓൺലൈനായി ചാരായം വാറ്റാനുള്ള എല്ലാ ഉപകരണങ്ങളും കിട്ടുമെന്നറിഞ്ഞ ഋഷിരാജ് സിങ് നേരിട്ട് ഓർഡർ ചെയ്തുവരുത്തി മനസ്സിലാക്കിയതിനു ശേഷമാണ് നടപടിക്കൊരുങ്ങുന്നതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യാന്തര ഓൺലൈൻ സൈറ്റായ ഡാർക്ക് നെറ്റ് ഡോട് കോമിലൂടെ ലഹരി മരുന്നുകളും വിൽക്കുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് ഇപ്പോൾ നിരീക്ഷണത്തിലാണ്. പൊലീസിന് ഈ വിഷയത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പല പ്രമുഖ വെബ്സൈറ്റുകളും വാറ്റുപകരണങ്ങൾ വിൽക്കുന്നുണ്ട്. ലിക്വർ മാനുഫാക്ചുറിങ് യൂണിറ്റ് എന്ന് ഈ വെബ്സൈറ്റുകളിൽ സെർച്ച് ചെയ്താൽ ഇവ കാണാം.

ഈ ഉപകരണങ്ങൾ ഓർഡര്‍ ചെയ്തവരുടെ പേരുവിവരങ്ങൾ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിന്മേൽ നടപടിയുണ്ടാകുമോയെന്ന് വ്യക്തമല്ല.

വെബ്സൈറ്റുകളുടെയെല്ലാം സംസ്ഥാനത്തെ ചുമതലക്കാരെ എക്സൈസ് കമ്മീഷണർ വിളിച്ചു വരുത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതെസമയം ഡാർക്‌നെറ്റ് ഡോട് കോം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇന്ത്യയിൽ തങ്ങൾക്ക് വിൽപനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഋഷിരാജ് സിങ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍