ട്രെന്‍ഡിങ്ങ്

Live: തലശ്ശേരി സംഘർഷം: 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 34 പേർ കരുതൽ തടങ്കലിൽ‍

സിപിഎം മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി ശശിയുടെ വീടിനു നേരെയും ബോംബേറ് ഉണ്ടായി

01. 32 PM: ശബരിമല യുവതീപ്രവേശത്തെ തുടര്‍‍ന്ന് കണ്ണൂരില്‍ ഇന്നലെ സിപിഎം ബിജെപി നേതാക്കളുടെ വീടുകള്‍ക്കുനേരെ നടന്ന ബോംബാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ 34പേരെ കരുതല്‍ തടങ്കലിൽ. 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ പൊലീസ് സുരക്ഷ ശക്തമാക്കി. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോടെ തിരിച്ചെത്താനും അധികൃതർ രംഗത്തെത്തി.


12.31 PM: സംഘപരിവാർ പ്രർത്തകർക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് സിപി എമ്മിന്റെ നിർദേശ പ്രകാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ജില്ലാ സെക്രട്ടറിമാർ എസ് പിമാര്‍ക്ക് നിർദേശം നൽകിയിരുന്നു. ഇതിനാലാണ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും നടപടികൾ വൈകിയത്. ഗത്യന്തരമില്ലാതെയാണ് ഡിജിപി ഇടപെട്ടതെന്നും ചെന്നിത്തല ആരോപിച്ചു.


12.18 PM:  ആർഎസ് എസ് നീക്കം മത ന്യൂനപക്ഷങ്ങൾക്കെതിയായ കലാപം കൂടിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.. മിഠായിതെരുവിലെ സംഭവങ്ങൾ ഇതിനുള്ള തെളിവാണ്. സ്ത്രീവരുദ്ധ കലാപം കൂടി ആർഎസ്എസ് ലക്ഷ്യമടുന്നെന്നും അദ്ദേഹം പറയുന്നു.

സംഘപരിവാറിന് പിന്നാലെ കോൺഗ്രസും സഞ്ചരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂരിലെ അക്രമ സംഭവങ്ങളെ തുടർന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അക്രമിക്കപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കന്നതിന് മുന്നോടിയായിരുന്നു വാർത്താ സമ്മേളനം.


12. 00 PM: ബിജെപി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ ഹരിദാസിന്റെ വീട് ഒരു പ്രകോപനവുമില്ലാതെയാണ് നിശ്ശേഷം തകര്‍ത്തത്. ഭാര്യക്കും മകള്‍ക്കും പരിക്കുമുണ്ട്. രാജ്യസഭാംഗം വി. മുരളീധരന്റെ വീടിനുനേരെ ബോംബെറിഞ്ഞു. അക്രമികളെ പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുകയാണ്. പോലീസ് സിപിഎം ഗുണ്ടകളെപ്പോലെയാണ പെരുമാറുന്നതെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിൽ ആരോപിച്ചു.


11.58 AM: കണ്ണൂരിലെ അക്രമസംഭവങ്ങളെത്തുടര്‍ന്ന് ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി ഇരിട്ടി പോലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മലയോര മേഖലകളിൽ സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

ഇരിട്ടി സി.ഐ. രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് പെരുവംപറമ്പ്, അളപ്ര, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.


11.23 AM: കണ്ണുരിൽ ആർ എസ്എസ് അക്രമങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനമൊട്ടാകെ ആർ എസ് എസ് ആക്രമണം അഴിച്ചുവിടുകയാണ്. സിപിഎം പ്രവർത്തർ പ്രകോപനങ്ങളിൽ കുടുങ്ങതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതെങ്കിലും പ്രദേശങ്ങളില്‍ തങ്ങളുടെ പ്രവർത്തർ അക്രമത്തിന് മുതിർന്നിട്ടുണ്ടെങ്കിൽ പിന്തിരിയണമെന്നും കോടിയേരി പ്രവർത്തകരോട് ആവശ്യപ്പെട്ടു.


11.10 AM: ആർഎസ്എസ് ഭീകര സംഘടനയെപ്പോലെ പ്രവർത്തിക്കുന്നു: ഇ പി ജയരാജൻ

കണ്ണൂരില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് മന്ത്രി ഇപി ജയരാജന്‍. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക കക്ഷികളല്ല. ഭീകര സംഘടനയെപ്പോലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.

അക്രമങ്ങളില്ലാതാകാന്‍ സിപിഎം മാത്രം ഒതുങ്ങിയിട്ട് കാര്യമില്ല. ആക്രമണങ്ങൾ ഏക പക്ഷീയമാണെന്നം അദ്ദേഹം കുറ്റപ്പെടുത്തുന്നു.


11.00  AM;   ഇരിട്ടിയിൽ സിപിഎം പ്രവർത്തകൻ വികെ വിശാഖിന് വെട്ടേറ്റു.

കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്. കണ്ണിപ്പൊയിൽ രാധാകൃഷ്ണന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെയായിരുന്ന ബോംബേറെന്നാണ് റിപ്പോർട്ടുകൾ. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല.

പാപ്പിനിശേരിയിൽ ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ വീടിനു നേരെ അക്രമം.  ഇന്ന് പുലർച്ചെ മൂന്നിനാണ് കല്ലേറുണ്ടായത്.

പരിയാരത്ത് ചെറുതാഴം ഹനുമാരമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന ആർഎസ്എസ് കാര്യാലയമായ വിവേകാനന്ദ സേവാ കേന്ദ്രത്തിന് തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു ആക്രമണം.

പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന ടിവിയും ഫർണിച്ചറും ഉൾപ്പെടെ മുഴുവനും കത്തിനശിച്ചു.


10.46 AM;  കണ്ണുരിലും പരിസരങ്ങളിലും അക്രമങ്ങൾ വ്യാപിച്ച പശ്ചാത്തലത്തിൽ ബോംബേറുൾപ്പെടെ റിപ്പോർട്ട് ചെയ്ത തലശ്ശേരിയിൽ പോലീസിന്റെ റൂട്ട്മാർച്ച്.

ബോംബ് എറിഞ്ഞ സംഭവങ്ങളിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന ഡിജിപിയുടെ നിർദേശം പുറത്ത് വന്നതിന് പിറകെയാണ് നഗരത്തിൽ പോലീസ് റൂട്ട്മാർച്ച് സംഘടിപ്പിച്ചത്.


ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ സംസ്ഥാന ആരംഭിച്ച അക്രമങ്ങള്‍ കൂടുതലല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് മാറുന്നു. യുവതി പ്രവേശന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ആരംഭിച്ച അക്രമങ്ങള്‍ പിറ്റേദിവസം ശബരിമല കര്‍മസമിതിയുടെ പേരില്‍ നടത്തിയ ഹര്‍ത്താലോടെ രൂക്ഷമാവുകയായിരുന്നു. ബിജെപി-സംഘപരിവാര്‍ പ്രതിഷേധം പരിധിവിടുകയും കലാപ സമാനമായ അക്രമങ്ങളിലേക്ക് വഴിതിരിയുകയും ചെയ്തു. പിന്നീടത് സിപിഎം-ബിജെപി ഏറ്റമുട്ടലിലേക്കും എത്തിയതോടെ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് വെള്ളിയാഴ്ച്ച എഎന്‍ ഷംസീര്‍ എംഎല്‍എയുടെയും വി. മുരളീധരന്‍ എം പിയുടേയും വീടുകള്‍ക്ക് നേരെ ഉണ്ടായ ബോംബേറുകള്‍.

കണ്ണൂര്‍ തലശ്ശേരി മാടപ്പീടികയിലുള്ള എ എന്‍ ഷംസീറിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടാകുന്നത്. വെള്ളിയാഴ്ച്ച രാത്രി പത്തേകാലോടെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. എംഎല്‍എ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. അക്രമത്തെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വീടിനു നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ്സുകാര്‍ ആണെന്നും മനപൂര്‍വം കലാപം സൃഷ്ടിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും എ എന്‍ ഷംസീര്‍ ആരോപിച്ചു.

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിനു നേരെ അക്രമം ഉണ്ടായതിനു പിന്നാലെയാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി ശശിയുടെ വീടിനു നേരെയും ബോംബേറ് ഉണ്ടായത്. ഈ രണ്ട് സംഭവങ്ങളും കൂടാതെ കണ്ണൂരില്‍ തന്നെ ഒരു സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഉണ്ടായി. ഇരട്ടി സ്വദേശി വിശാഖിനെയാണ് വെട്ടിയത്.

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് ബിജെപി രാജ്യസംഭ എംപിയായ വി. മുരളീധരന്റെ വീടിനു നേരെ ബോംബേറ് ഉണ്ടാകുന്നത്. തലശ്ശേരി വാടിയില്‍പീടികയിലുള്ള മുരളീധരന്റെ തറവാട് വീടിനു നേരെയാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ബോംബേറ് നടത്തുന്നത്.

ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാനാകമാനം ഉണ്ടാക്കുന്ന അക്രമങ്ങളാണ് കണ്ണൂരിനെ വീണ്ടും സംഘര്‍ഷപ്രദേശമാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനം തൊട്ട് ജില്ലയില്‍ ഇത്തരം അക്രമങ്ങള്‍ നടന്നു വരികയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് പരിശ്രമിക്കുന്നുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍