TopTop
Begin typing your search above and press return to search.

ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
ബജറ്റ് രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചു.

ഭരണഘടന ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മൂലമാണ്. ധനമന്ത്രി ഒരുതരത്തിലും തെറ്റുകാരനല്ലെന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ബജറ്റ് സാധുവല്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ സമിതിയെക്കൊണ്ട് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും അവര്‍ ചോദിച്ചു. ധനമന്ത്രിയുടെ കമ്പ്യൂട്ടര്‍ പോലും പരിശോധിക്കാതെ ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണ്. എന്തുകൊണ്ടാണ് സംഭവത്തില്‍ ധനമന്ത്രി മാപ്പ് ചോദിക്കാന്‍ പോലും തയ്യാറാകത്തത്. മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ബജറ്റ് നാളെ മറ്റേതെങ്കിലും തല്‍പ്പര കക്ഷികള്‍ക്ക് ചോര്‍ത്തി നല്‍കില്ലെന്ന് എന്താണ് ഉറപ്പ്.

അതേസമയം ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് അടിയന്തര ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ ബഹളമുണ്ടായി. തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയും പ്രതിപക്ഷവും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ബിജെപി അംഗവും സഭ ബഹിഷ്‌കരിച്ചു.

Next Story

Related Stories