TopTop
Begin typing your search above and press return to search.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അമ്പത് ദിവസം പിന്നിടുന്നു; അനക്കമില്ലാതെ അധികൃതര്‍

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അമ്പത് ദിവസം പിന്നിടുന്നു; അനക്കമില്ലാതെ അധികൃതര്‍

അമ്പത് ദിവസം പിന്നിട്ടിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്ത ആശുപത്രി മാനേജ്മെന്റിനെതിരെ ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ നഴ്സുമാര്‍ നിരാഹാരം സമരം തുടങ്ങി. നഴ്സുമാരെ പ്രതിനിധീകരിച്ച് ആന്‍ ഷെറിന്‍ എന്ന യുവതിയാണ് ആശുപത്രിയ്ക്ക് മുന്നില്‍ സമരപ്പന്തലില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. നിരാഹാര സമരം മൂന്നാം ദിവസം പൂര്‍ത്തിയാകുമ്പോഴും ആശുപത്രി അധികൃതര്‍ ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വേതന വര്‍ധനവും, ജോലി സമയക്രമീകരണവും ആവശ്യപ്പെട്ട് ആഗസ്ത് 21നാണ് കെ.വി.എം. ആശുപത്രിയിലെ നഴ്സുമാര്‍ സമരമാരംഭിച്ചത്.

ആശുപത്രിയിലെ 130 നഴ്സുമാരില്‍ 116 പേരും സമര രംഗത്തുണ്ട്്. ഇതിനിടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സമരമവസാനിപ്പിക്കുന്നതിനുള്ള പോംവഴികള്‍ അന്വേഷിക്കുന്നതിനുമായി മന്ത്രിമാരായ പി.തിലോത്തമനും തോമസ് ഐസക്കും സമരപ്പന്തലിലെത്തുകയും നഴ്സുമാരോട് സംസാരിക്കുകയും ചെയ്തിരുന്നു. ഐസക്കിന്റെ നേതൃത്വത്തിലും തിലോത്തമന്റെ നേതൃത്വത്തിലും പലതവണ ആശുപത്രി മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്തി. ആവശ്യങ്ങള്‍ വാക്കാല്‍ അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം തോമസ് ഐസക്ക് അറിയിച്ചിരുന്നു. എന്നാല്‍ രേഖാമൂലം അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്സുമാര്‍. ഈ ആവശ്യം ഹോസ്പിറ്റല്‍ മാനേജ്മെന്റിന് മുന്നില്‍ വച്ചെങ്കിലും ഇതേവരെ രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.

ഇതിനിടെ സമരത്തിനിറങ്ങുകയും യു.എന്‍.എ.(യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍) നടത്തിയ ഐകദാര്‍ഢ്യ റാലിയില്‍ ബാനര്‍ പിടിക്കുകയും ചെയ്ത നഴ്സുമാരെ മനേജ്മെന്റ് പിരിച്ചുവിട്ടു. കരാര്‍ ജീവനക്കാരാണെന്നും കരാര്‍ പൂര്‍ത്തിയായെന്നും കാണിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. സമരം തുടങ്ങിയതിന് ശേഷം ഇതേവരെ ഏഴ് നഴ്സുമാരെ മാനേജ്മെന്റ് ഈ രീതിയില്‍ പിരിച്ചുവിട്ടതായും സമരക്കാര്‍ ആരോപിക്കുന്നു. ഇവരെ തിരിച്ചെടുക്കണമെന്നതും സമരക്കാരുടെ ആവശ്യമാണ്. മന്ത്രി പി.തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ഏഴ് പേരില്‍ അഞ്ച് പേരെ തിരിച്ചടുക്കാമെന്ന് മാനേജ്മെന്റ് വാക്കാല്‍ സമ്മതിച്ചതായി മന്ത്രി സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഈ നഴ്സുമാര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ ആണ് ലഭിച്ചതെന്നും സമരക്കാര്‍ പറയുന്നു.

സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ അശ്വതി സംസാരിക്കുന്നു-'രണ്ടര വയസ്സുള്ള കു്ഞ്ഞിന്റെ അമ്മയാണ് ആന്‍ ഷെറിന്‍. ആ പ്രായത്തിലുള്ള കുഞ്ഞിനെ പിരിഞ്ഞ് നില്‍ക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല. പക്ഷെ ഞങ്ങളുടെ അവകാശം നേടിയെടുക്കാനായി ആന്‍ ഷെറിന്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. ഇന്ന് മൂന്ന് ദിവസം പൂര്‍ത്തിയാവുകയാണ്. ആരോഗ്യ നില ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു്. ഉപ്പിട്ട വെള്ളം നല്‍കണമെന്ന് അവര്‍ പറയുന്നുെങ്കിലും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ ആന്‍ തയ്യാറായിട്ടില്ല. കാരണം ഞങ്ങളുടെ അനുഭവങ്ങളുടെ തീക്ഷ്ണത അത്രത്തോളമു്. വര്‍ഷങ്ങളായി ഇവിടെ ജോലിയെടുക്കാന്‍ തുടങ്ങിയിട്ട്. ഇനിയെങ്കിലും ന്യായമായ വേതനവും ജോലിയസമയവും ഞങ്ങള്‍ക്ക് ലഭ്യമാവണം. പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഹോസ്പ്പിറ്റല്‍ മാനേജ്മെന്റിന്റെ നിസ്സഹകരണം മൂലം അവയെല്ലാം തീരുമാനമാകാതെ പിരിഞ്ഞു. ഒടുവില്‍ തിരുവനന്തപുരം ലേബര്‍ കമ്മീഷ്ണര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. ചര്‍ച്ച നടക്കേിയിരുന്നതിന്റെ തലേദിവസം കമ്മീഷ്ണര്‍ ഓഫീസില്‍ നിന്ന് ഞ്ങ്ങളെ വിളിച്ചിട്ട് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിപ്പ് ലഭിച്ചിട്ടുെന്നും ചര്‍ച്ച നടക്കില്ലെന്നും അറിയിച്ചു. പിന്നീട് തൊഴില്‍ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ആശുപത്രി അദികൃതര്‍ 14 ദിവസത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ആശുപുത്രിയിലെ ഡോക്ടര്‍മാര്‍ മുന്‍്കയ്യെടുത്ത ഒരു ചര്‍ച്ച നടന്നിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം ര് ദിവസത്തെ സമയം ഞങ്ങളോടാവശ്യപ്പെട്ടു. അതുകഴിഞ്ഞ് ഇപ്പോള്‍ രാഴ്ചയായി. ഒന്നും മിിയിട്ടില്ല. മുഖ്യധാരാ പത്രങ്ങളോ ചാനലുകളോ ഞങ്ങളുടെ സമരം വാര്‍ത്തയാക്കുകയോ പിന്തുണ നല്‍കുകയോ ചെയ്തിട്ടില്ല. പല വമ്പന്‍ പത്രങ്ങളുടേയും എഡിറ്റര്‍മാരെ നേരിട്ട് വിളിച്ച് വാര്‍ത്ത നല്‍കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അതിന് കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

നഴ്സിങ് സൂപ്രണ്ട്് ഉള്‍പ്പെടെ പലരും ഭീഷണിയുമായി രംഗത്തുണ്ട്്. മാത്രമല്ല, ഞങ്ങള്‍ക്കെതിരെ കള്ളക്കേസുകളും പോലീസില്‍ നല്‍കുന്നു. പക്ഷെ ഞങ്ങള്‍ അന്തിമ വിജയം കി്ട്ടിയാലെ സമരത്തില്‍ നിന്ന് പിന്‍മാറൂ'

നിലവില്‍ 12,500 രൂപയാണ് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് വേതനമായി ലഭിക്കുന്നത്. ഒരു വര്‍ഷമായവര്‍ക്കും 25 വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്കും ഒരേ സേവന വേതന വ്യവസ്ഥയാണ്. 2013ല്‍ സര്‍ക്കാര്‍ തീരുമാനിച്ച വേതനമെങ്കിലും തങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സമരക്കാരുടെ ഒരു ആവശ്യം. പകല്‍ ഒമ്പത് മണിക്കൂറും രാത്രി 15 മണിക്കൂറും ജോലി ചെയ്യേി വരുന്ന അവസ്ഥില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതും ആവശ്യമാണ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories