ന്യൂസ് അപ്ഡേറ്റ്സ്

സുന്നത്ത് കർമത്തിനിടെ ലിംഗത്തിന്റെ 75% നഷ്ടമായി; സർക്കാർ 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

23 മാസം പ്രായമായ കുട്ടിയുടെ സുന്നത്ത് കർമത്തിനിടെ ലിംഗത്തിന്റെ 75% നഷ്ടമായ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടക്കാലാശ്വാസമായി 2 ലക്ഷം രൂപ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. എംബിബിഎസ് ബിരുദവും മൂന്നു വർഷത്തെ പരിചയവുമുള്ള ഒരു ഡോക്ടറാണ് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് സുന്നത്ത് നടത്തി പിഞ്ചു കുഞ്ഞിന്റെ ലിംഗം മുറിച്ചെടുത്തത്.

ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പരിചയക്കുറവുണ്ടായിരുന്നത് ഗുരുതരമായ പിഴവിന് കാരണമായി. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒന്നേകാൽ ലക്ഷം രൂപയാണ് കുട്ടിയുടെ ബന്ധുക്കൾ ചെലവാക്കിയത്. ആശുപത്രിയിലെ ഓപ്പറഏഷൻ തിയറ്ററും മറ്റ് സൗകര്യങ്ങളുമെല്ലാം നിബന്ധനകൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ കണ്ടെത്തി.

ബന്ധുക്കൾ കേസുമായി പൊലീസിനെ സമീപിച്ചപ്പോൾ മോശം സമീപനമാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ മൂത്രം പോകുന്നതിനായി കുട്ടിയുടെ അടിവയറ്റിൽ ദ്വാരമിട്ടിരിക്കുകയാണ്.

പിഞ്ചുകുഞ്ഞുങ്ങളിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതിനെതിരെ സർക്കാർ ബോധവൽക്കരണം നടത്തണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിന്റെ സാഹചര്യത്തിലാണിത്. പരിചയസമ്പന്നരായ ഡോക്ടർമാർക്കു പോലും ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍