UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയതിന് കാരണം പിടി തോമസ്: പിണറായി

കേസിന്റെ കാര്യങ്ങള്‍ ശരിയായാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി

കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോകുവാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയത് പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയത് പിടി തോമസ് എംഎല്‍എ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് പള്‍സര്‍ സുനിയെ മാത്രം പ്രതിയാക്കി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പിടി തോമസ് നടത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആക്രമണത്തിന് ശേഷം നടി എത്തിയ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ വെച്ച് സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് പിടി തോമസിന്റെ മുന്നില്‍ വെച്ച് പള്‍സര്‍ സുനിയെ ഫോണ്‍ വിളിച്ചതിനെ കുറിച്ചും പിണറായി പരാമര്‍ശിച്ചു. ‘അങ്ങും കൂടി (പിടി തോമസ്) നില്‍ക്കുമ്പോഴാണ് മറ്റേ ആള്‍ ഫോണ്‍ വിളിച്ചതെന്ന് മറക്കരുത്.സുനിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റ് തടസ്സമൊന്നും ഉണ്ടായിട്ടില്ല. കേസിന്റെ കാര്യങ്ങള്‍ ശരിയായാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍