TopTop

മുന്‍സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ ടി എസ് ജോണ്‍ അന്തരിച്ചു

മുന്‍സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാനുമായ ടി എസ് ജോണ്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

മുന്‍ സ്പീക്കറും മന്ത്രിയും കേരള കോണ്‍ഗ്ര് സെക്കുലര്‍ ചെയര്‍മാനുമായിരുന്ന ടിഎസ് ജോണ്‍ അന്തരിച്ചു. ഇന്ന് രാവിലെ 7.30 ഓടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തി. 1976-77 വരെ സ്പീക്കറായിരുന്ന അദ്ദേഹം 1978-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം പികെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലും മന്ത്രിയമായി തുടര്‍ന്നു. ഭക്ഷ്യ, പൊതുവിതരണ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഇന്നത്തെ മാവേലി സ്റ്റോറിന്റെ മുന്‍ഗാമിയായ കേരള സ്റ്റോര്‍ അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 1978-ല്‍ കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പിജെ ജോസഫിനൊപ്പവും പിന്നീട് 2003-ല്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ രൂപം കൊണ്ടപ്പോള്‍ പിസി ജോര്‍ജ്ജിന്റെ കൂടെ നിന്നു. പി സിയെ സെക്യുലറില്‍ നിന്നും പുറത്താക്കുകയും ചെയ്ത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു.


1939 ഒക്ടോബര്‍ 21-നാണ് അദ്ദേഹം ജനിച്ചത്. ഭാര്യ ഏലിയാമ്മ.


Next Story

Related Stories