TopTop
Begin typing your search above and press return to search.

ദിലീപിന് വേണ്ടി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ആസൂത്രിതപ്രചാരണവും കുറ്റപത്രത്തിന്റെ ഭാഗമാകും?

ദിലീപിന് വേണ്ടി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ആസൂത്രിതപ്രചാരണവും കുറ്റപത്രത്തിന്റെ ഭാഗമാകും?

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് അനുകൂലമായി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ആസൂത്രിതപ്രചാരണവും കുറ്റപത്രത്തിന്റെ ഭാഗമാക്കിയേക്കും. ഫെയ്‌സ്ബുക്കും വാട്ട്‌സ്അപ്പുമടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായ നടക്കുന്ന പ്രചാരണങ്ങള്‍ ജാമ്യാപേക്ഷയ്ക്കിടെയുള്ള പ്രോസിക്യൂഷന്‍ വാദത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. കേസില്‍ ഗൂഢാലോചന കുറ്റം ദിലീപിലേക്ക് മാത്രം ചുമത്താനാണ് ശ്രമം.

നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടെന്ന നിലയിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കാന്‍ സാധ്യത. ക്വട്ടേഷന്‍ വിവരം അറിയാമായിരുന്നത് ദിലീപിനും പള്‍സര്‍ സുനിക്കും മാത്രമാണെന്നും സുനിക്ക് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയാണെന്നുമായിരിക്കും പോലീസ് കുറ്റപത്രത്തില്‍ കാണിക്കുകയെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പതിനൊന്നാംപ്രതിയായ ദിലീപിനെ രണ്ടാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ആലോചന. ലഭിച്ച തെളിവുകളുമായി ദിലീപ് നല്‍കിയ വിവരങ്ങളും കൂട്ടിയിണക്കി അത് കുറ്റപത്രത്തില്‍ കാണിക്കാനായിരിക്കും പോലീസ് ശ്രമം.


Next Story

Related Stories