യാത്ര

2017-ല്‍ ലോകത്ത് കാണേണ്ട സുന്ദരമായ പന്ത്രണ്ട് സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

പട്ടികയില്‍ എട്ടാമത്തായിട്ടാണ് കേരളം ഇടം നേടിയിരിക്കുന്നത്.

ലോകത്ത് കാണേണ്ട സുന്ദരമായ പന്ത്രണ്ട് സ്ഥലങ്ങളില്‍ കേരളവും. ആബ്ടയുടെ (അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്സ്) 2017-ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ എട്ടാമത്തായിട്ടാണ് കേരളം ഇടം നേടിയിരിക്കുന്നത്. ‘ലോകത്ത് കാണേണ്ട പന്ത്രണ്ട് സ്ഥലങ്ങളില്‍ കേരളവും. സ്വതന്ത്ര്യത്തിന്റെ 70-മത് വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയി തെക്കന്‍ മേഖലയിലെ സമുദ്രത്തിനോട് അടുത്തുള്ള സുന്ദരമായ ഒരിടമാണെന്നാണ്’ ആബ്ടയുടെ പട്ടികയില്‍ പറഞ്ഞിരിക്കുന്നത്.

ആബ്ടയുടെ പട്ടികയില്‍ ഇടം പിടിച്ച സ്ഥലങ്ങള്‍ ക്രമമനുസരിച്ച്- സ്പാനീഷ് സ്വയംഭരണ പ്രദേശമായ ആന്‍ഡലൂഷ്യയാണ് പട്ടികയില്‍ ഒന്നാമത്. അറ്റ്ലാന്റിക് ദ്വീപുസമൂഹത്തിലെ അസോറസ്, ബെര്‍മുഡ, ചിലി, അയര്‍ലന്‍ഡിലെ കൗണ്ടി കെറി, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, കേരളം, മെഡിറ്ററേനിയന്‍ ദ്വീപായ സര്‍ദിനിയ, ദക്ഷിണാഫ്രിക്ക, അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങള്‍, വിയറ്റ്നാം

നാഷണല്‍ ജ്യോഗ്രാഫിക് മാസിക, ’24 മണിക്കൂര്‍ ലോകസഞ്ചാര’ത്തില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഈയിടെ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. ആലപ്പുഴയിലെ കാക്കത്തുരുത്തായിരുന്നു നാഷണല്‍ ജ്യോഗ്രാഫിക് തെരഞ്ഞെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/j2KCFS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍