അഴിമുഖം പ്രതിനിധി
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച സിനിമ. മികച്ച നടന് പുരസ്കാരം രണ്ടു പേര്‍ക്ക് ലഭിച്ചു. ബാംഗ്ലൂര്‍ ഡേയ്സ്, 1983 എന്നീ സിനിമകളിലെ അഭിനയിത്തിന് നിവിന്‍ പോളിയും മൈ ലൈഫ് പാര്ട്ട്ണറിലെ അഭിനയത്തിന് സുദേവ് നായരുമാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. മികച്ച നടിക്കുള്ള പുരസ്കാരം ബാംഗ്ലൂര്‍ ഡേയ്സിലേയും ഓം ശാന്തി ഓശാനയിലേയും അഭിനയത്തിന് നസ്രിയ നസീം കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ കഥാചിത്രമായി മൈ ലൈഫ് പാര്‍ട്ട്ണര്‍. മികച്ച സംവിധായകന് സനല്‍കുമാര്‍ ശശിധരനാണ്. മികച്ച കഥാകൃത്ത് സിദ്ധാര്‍ത്ഥ് ശിവ. മികച്ച സ്വഭാവ നടന് അനൂപ് മേനോന്. മികച്ച സ്വഭാവ നടി സേതുലക്ഷ്മി. ബാലതാരം മാസ്റ്റര്‍ അദ്വൈത്. അന്ന ഫാത്തിമ ബാലനടി. മികച്ച പശ്ചാത്തല സംഗീതം ബിജി ബാല്‍. മികച്ച ഗായിക ശ്രേയ ഘോഷാല്‍. മികച്ച ഛായാഗ്രാഹകന്‍ ഇയ്യോബിന്റെ പുസ്തകത്തിന് അമല്‍ നീരദിന് ലഭിച്ചു. വസ്ത്രാലങ്കാരം സമീറ സനീഷ്. മികച്ച സംഗീത സംവിധായകന് രമേശ് നാരായണന്. ജനപ്രിയ ചിത്രം ഓംശാന്തി ഓശാന. ഗാനരചയിതാവ് ഒഎസ് ഉണ്ണികൃഷ്ണന്.
ഒറ്റാല് മികച്ച ചിത്രം, മികച്ച നടന് നിവിന്‍ പോളിയും സുദേവ് നായരും, മികച്ച നടി നസ്രിയ നസീം

Next Story