UPDATES

ട്രെന്‍ഡിങ്ങ്

കേരള ബജറ്റ്: രണ്ട് വർഷത്തേക്ക് പ്രളയ സെസ്; മദ്യം, സിമന്‍റ്, ടൈല്‍സ്, സിനിമാ ടിക്കറ്റ്, സ്വര്‍ണ്ണം, സോപ്പ് വില കൂടും

ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൂടി സാമീപ്യം ഇത്തവണത്തെ ബജറ്റിന് അധികരാഷ്ട്രീയ നിറം നൽകും.

കോമ്പൗണ്ടഡ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയർത്തി. 40 ലക്ഷം രൂപ മുതൽ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ളവർ ഇനിമേൽ ഒരു ശതമാനം നികുതി മാത്രം നൽകിയാൽ മതിയാകും.

നിർമാണ മേഖലയ്ക്ക് തിരിച്ചടി

സിമന്റിനും, സെറാമിക് ടൈൽസ്, ഗ്രാനൈറ്റിനും, പെയിന്റ്, പ്ലൈവുഡ് എന്നിവയുടെ വിലകൂടും.

സ്വർണം, സോപ്പ്, ശീതള പാനീയം, ചോക്ലേറ്റ് കാർ, ഇരുചക്രവാഹനം എന്നിവയ്ക്കും വില ഉയരും.

ധനക്കമ്മി ഒരു ശതമാനമായും റവന്യൂകമ്മി 3.30 ശതമാനമായും കുറയ്ക്കും. ജീവനക്കാർക്ക് രണ്ടു ഗഡു ഏപ്രിലിൽ നൽകും.

12,18,28 ഉൽപന്നങ്ങൾക്ക് 1 ശതമാനം പ്രളയ സെസ്

12,18,28 ഉൽപന്നങ്ങൾക്ക് ജി. എസ്.ടിയിൽ 1 ശതമാനം പ്രളയ സെസ്. സ്വർണത്തിനും വെള്ളിക്കം 0.25 ശതമാനം സെസ്
ആഡംബര ഉല്‍പന്നങ്ങള്‍ക്കും ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾക്കും വിലകൂടും. ബിയർ വൈൻ എന്നിവയ്ക്ക് രണ്ട് ശതമാനം നികുതി കൂട്ടി. ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്തും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉൽപന്നങ്ങൾക്കാണു സെസ്.

സിനിമ ടിക്കറ്റിന് വില കൂടും. 10 ശതമാനം വിനോദ നികുതി വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി.

വിശപ്പ് രഹിത കേരളം

ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി

ബജറ്റ് അവതരണം 2 മണിക്കൂര്‍ പിന്നിട്ടു. ബജറ്റ് അവസാനഭാഗത്തേക്ക്.

10,000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും. കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍.
പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.

ചെലവ് ചുരുക്കൽ ആത്മഹത്യാപരം

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാർ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ് വർധിപ്പിക്കും. ചെലവുചുരുക്കൽ ആത്മഹത്യാപരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം
ഗൾഫിൽനിന്നുള്ള വരുമാനം കുറയുമെന്നും പറയുന്നു. ജിഎസ്ടി സംവിധാനങ്ങളിലെ പാളിച്ചയും സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനിടെ 2019– 20 വർഷം ലോട്ടറി വരുമാനം 11,863 കോടിയായി ഉയരുമെന്നും ഐസക്.

തദ്ദേശസ്ഥാപനങ്ങൾക്ക് 21,000 കോടി

സംസ്ഥാന ബജറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് 11,867 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തുകൾ 6,384 കോടി. ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് 2,654 കോടി. എന്നിങ്ങനെയാണ് കണക്കുകൾ ഇതോടെ തദ്ദേശസ്ഥാനപനങ്ങൾക്ക് കേന്ദ്രസഹായമടക്കം 21,000 കോടിയായി.

 

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും.

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴി. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും. കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിഡിസിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും.

കെഎസ്ആർടിസിക്ക് 1000 കോടിയുടെ സഹായം.

കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾക്കായി 1000 കോടിയുടെ സഹായം. തിരുവനന്തപുരം റീജിയണൽ കാർസർസെന്ററിന് 73 കോടിയും, മലബാർ കാൻസർ സെന്ററിന് 35 കോടിയും ലഭിക്കും. പൂട്ടിയ സ്ഥാപനങ്ങളുടെ കടം പുനക്രമീകരിക്കുകയും കശുവണ്ടി മേഖലയ്ക്ക് പാക്കജ്.

ക്ഷേമപെന്‍ഷൻ വർധിപ്പിച്ചു

ക്ഷേമപെൻഷൻ നൂറുരൂപ വർധിപ്പിച്ചു. ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയ്ക്ക് ചുമതല. സമുന്നതി മംഗല്യ സഹായ നിധി നടപ്പാക്കും. ടൂറിസം മേഖലയ്ക്ക് 270 കോടി. 82 കോടി ടൂറിസം മാർക്കറ്റിങ്ങിന്. 132 കോടി പശ്ചാത്തല വികസനത്തിനും വകയിരുത്തി. സ്ത്രീശാക്തീകരണത്തിനുള്ള സമഗ്രസംഭാവനക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി

ശബരിമലക്ക് 147.75 കോടിയുടെ പദ്ധതി

ശബരിമലയുടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് പദ്ധതികൾ. 147.75 കോടിയുടെ പദ്ധതി. പമ്പയിൽ 10 ദശലക്ഷം ലിറ്ററിൽ സീവേജ് പദ്ധതി. ഇടത്താവള വികസനത്തിനായും പണം വകയിരുത്തും. 629 കോടിയ റോഡ് വികസനത്തിന് ചിലവഴിച്ചു. കാണിക്ക തടഞ്ഞ് ദേവസ്വത്തെ തകർക്കാൻ ശ്രമം നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടിയും സഹായവും വകയിരുത്തി. ശബരിമലക്ഷേത്രം തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കും. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി

200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും

സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു തട്ടിലുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു നടപ്പാക്കുക. ആശുപത്രികളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബി ഫണ്ട്. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി ലോട്ടറി വരുമാനവും ഉപയോഗിക്കും.

ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും. ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ട 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയുടെ ഭാഗമാവാം. ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും.

കുടുംബശ്രീക്ക് 1000 കോടി

കുടുംബശ്രീക്ക് വകയിരുത്തിയത് 1000 കോടി. 12 പുതിയ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീയുടേതായി പുതുതായി പുറത്തിറക്കും. ലോക കേരളസഭയ്ക്ക് അ‍ഞ്ചുകോടി രൂപ വകയിരുത്തി.

സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി

സർക്കാർ സ്കൂളുകൾ ആധുനികവൽക്കരിക്കും. മറ്റു സ്കൂളുകളിൽനിന്ന് മാറിവന്ന 94 ശതമാനം പേരുൾപ്പെടെ വരാണ്. പൊതുവിദ്യാലയങ്ങളിൽ രണ്ടരലക്ഷം കുട്ടികൾ പുതുതായെത്തി. ലൈഫ് മിഷന് 1290 കോടി വകയിരുത്തി. മുസരിസ് പദ്ധതി 2020-2021 കാലഘട്ടത്തില്‍ പൂര്‍ത്തിയാക്കും

കേരള ബാങ്ക് ഈ വർഷം
കേരള ബാങ്ക് ഈ വർഷം നടപ്പാക്കുന്നതിനൊപ്പം നിക്ഷേപശേഷി 57,000 കോടിയിൽനിന്ന് 64,000 കോടിയായി ഉയരും. 2019 ലെ പ്രധാന സംഭവം കേരള ബാങ്ക് രൂപീകരണമായിരിക്കുമെന്നും.

കേരള ബോട്ട് ലീഗ്
കേരള ബോട്ട് ലീഗ് തുടങ്ങും. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്‌റു ട്രോഫി മുതല്‍ നവംബര്‍ ഒന്നിലെ പ്രസിഡന്റ് കപ്പ് വരെയുള്ള മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും ബോട്ട് റേസിങ് ഉണ്ടാകും. പുതിയ ടൂറിസം സീസണാക്കി മാറ്റും. സ്പൈസ് റൂട്ട് പദ്ധതി നടപ്പാക്കും, വിദേശപങ്കാളിത്തം ഉറപ്പാക്കും.

സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ കിഫ്ബിയില്‍ നിന്ന് പണം നല്‍കും. പഴയ ബള്‍ബുകള്‍ക്ക് പരകം എല്‍ഇഡി ബള്‍ബുകള്‍ നല്‍കും

55,000 കോടി ചെലവിൽ അതിവേഗ റെയിൽപാത

55,000 കോടി രൂപ ചെലവ്. തിരുവനന്തപുരം – കാസർകോട് സമാന്തര റയിൽപാത നിർമാണം ഈവർഷം ആരംഭിക്കും. 515 കിലോ മീറ്റർ പാതയാണ് നിർമിക്കുക.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് ഇനി നോർക്ക വഹിക്കും

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് ഇനി പൂർണമായും നോർക്ക വഹിക്കും. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർക്ക് സാന്ത്വനം പദ്ധതി. 25 കോടി വകയിരുത്തി. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇലക്ട്രിക് സർവീസുകൾ

തിരുവനന്തപുരം കെഎസ്ആർടിസി കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും. ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി സ്വീകരിക്കും.

പൊതുമരാമത്തിന് 1367 കോടിയുടെ പദ്ധതികൾ. 

റോഡ് നിർമാണത്തിന് മുൻതൂക്കം. 6000 കിലോമീറ്റർ റോഡ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നിര്‍മിക്കും. പ്രളയത്തിൽ തകർ‌ന്ന പാലങ്ങൾ പുനർ നിർമിക്കും അടുത്ത രണ്ടു വർഷം കൊണ്ട് റോഡുകളുടെ മൊത്തം ഘടനമാറ്റുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 കോടി. കൂടുതൽ ചെലവഴിക്കും

ജലപാതാ വികസനം

585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും

ഐടി തൊഴിലവസരം ഒരുലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കും. സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കും.  റബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി.

സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും; പൊതു മേഖലക്കായി 299 കോടി

സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി. 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കും.

മൽസ്യത്തൊഴിലാളികൾക്ക് 1000 കോടിയുടെ പദ്ധതി
മൽസ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവർക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. മൊത്തം 1000 കോടിയുടെ പദ്ധതി

1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്

കുട്ടനാട് ശുചീകരണത്തിന് പ്രത്യേക പദ്ധതി. കായൽ മത്സ്യകൃഷിക്ക് 5 കോടി. കുട്ടനാട് പുനർനിർമാണം പ്രളയത്തെ നേരിടാൻ തരത്തിൽ ആധുനിക സൗകര്യങ്ങളോടെ. താറാവ് ബ്രീഡിങ്ങിന് 16 കോടി. തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം വർധിപ്പിക്കും.

പുളിങ്കുന്നിൽ ഹെലികോപ്റ്റർ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019–20 ൽ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

നാളികേരത്തിന് പ്രത്യേക പദ്ധതി

20 കോടി വിലയിരുത്തി നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 10 ലക്ഷം തെങ്ങിന്‍ തൈകള്‍ വർഷം തോറും നട്ടുപിടിപ്പിക്കും
കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോൺ. റബ്ബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും

ജിഡിസിഎ അമരാവതി മാതൃകയിൽ ടൗൺഷിപ്പുകൾ സ്ഥാപിക്കും. സ്റ്റാർട്ട് അപ്പുകൾക്ക് 700 കോടി. കൊച്ചി- കോയമ്പത്തൂർ വ്യവസായിക ഇടനാഴി.

മലബാർ ബ്രാന്റ് കാപ്പിപ്പൊടി
ബജറ്റിൽ വയനായിന് പ്രത്യേക പദ്ധതി. വയനാട്ടിലെ കാപ്പി കർകർക്കായി പ്രത്യേക പദ്ധതി. വരുമാനം ഇരട്ടിയാക്കും. പരിസ്ഥിതിക്ക് പ്രാധാന്യം നൽകി പദ്ധതികൾ നടപ്പാക്കും. കർഷകർക്ക് മികച്ച താങ്ങുവില ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. മലബാർ ബ്രാന്റ് കാപ്പിപ്പൊടി വിപണിയിലെത്തിക്കുമെന്നും  ധനമന്ത്രി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോൾ 20 മുതല്‍ 100 ശതമാനം വരെ അധികവില

ജീവനോപാധി വികസനത്തിന് 4500 കോടി
തൊഴിലുറപ്പ് വിപുലീകരിക്കും, തൊഴിലുറപ്പ് പദ്ധതിയിൽ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.
വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും. കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങൾ പണിയും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴികൾ തയ്യാറാക്കും.

നവകേരള നിർമാണത്തിന് 25 പദ്ധതികൾ.
റീബിൽഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ട നവകേരള നിർമാണത്തിന് 25 പദ്ധതികൾ സംഘടിപ്പിക്കും

തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം സ്ഥാപിക്കും.

ശബരിമലയെ വിധിയെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഭവങ്ങൾ പ്രളയത്തിന് ശേഷം ഉണ്ടായ രണ്ടാമത്തെ ദുരന്തമെന്ന് തോമസ് ഐസക്.

കേന്ദ്രത്തിന് വിമർശനം

വിദേശത്തുനിന്നും ലഭിക്കേണ്ട പ്രളയ ദുരിതാശ്വാസങ്ങൾ  തടസപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാരിന് കുറ്റുപ്പെടുത്തൽ.  വായ്പാ പരിധി ഉയർത്താൻ അനുവദിക്കുന്നില്ല. പുനർമിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസർക്കാർ തടസ്സപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരത. സംസ്ഥാനങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സർക്കാർ കേന്ദ്രത്തിൽ വരണം

സഭാനടപടികൾ ആരംഭിച്ചു.

പാരിസ്ഥിതിക പരിഗണനയോടെ പദ്ധതികള്‍, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുകയെന്നത് ലക്ഷ്യം

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന സൂചന നൽകി തന്റെ പത്താമത് ബജറ്റ് അവതിരിപ്പിക്കുന്ന ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യത്തിലുള്ള ഇടതുമുന്നണിയുടെ പ്രതിബദ്ധത ബജറ്റില്‍ പ്രതിഫലിക്കും.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് പുതിയ പദ്ധതികള്‍ വരും. പ്രളയ ദുരിതാശ്വാസങ്ങൾക്കായി ഒരുശതമാനം സെസ് സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കില്ല.

വരുമാനം ഉയര്‍ത്താനുള്ള പ്രായോഗിക പരിപാടി ആവിഷ്കരിക്കുന്നതാണ് ഇത്തവണ ബജറ്റെഴുത്തില്‍ താന്‍ നേരിട്ട വെല്ലുവിളി. വിജയകരമായി അത് ചെയ്യാനായി.എത്രശ്രമിച്ചിട്ടും കഴിഞ്ഞ മൂന്നുവര്‍ഷം വരുമാനം കൂട്ടാനായില്ലെന്നും ധനമന്ത്രി പറഞ്ഞു.


നികുതി ഇതര വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾക്ക് ഊന്നൽ നൽകിയേക്കും. ചിലവുചുരുക്കാതെ വരുമാനം വർധിപ്പിക്കുന്ന രീതിയായിരിക്കം സർക്കാർ മുന്നോട്ട് വയ്ക്കുകയെന്ന് ഇന്നലെ സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.


പിണറായി സർ‌ക്കാറിന്റെ മുന്നാമത് ബജറ്റ് അവതരണത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ധനമന്ത്രി തോമസ് ഐസക് സഭയിലെത്തി. ജനപ്രിയ ബജറ്റായിരിക്കും ഇത്തവണയെന്ന് ഐസക് തന്നെ സൂചന നൽകുന്നു.


ധനമന്ത്രി ടിഎം തോമസ് ഐസക് ഇന്ന് തന്റെ പത്താമത്തെ ബജറ്റ് അവതരിപ്പിക്കും. പ്രളയാനന്തര പുനർനിർമാണത്തിന് ഊന്നൽ നൽകുന്നതായിരിക്കും ഐസക്കിന്റെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെയെങ്കിലും വികസന പാക്കേജ് പ്രഖ്യാപിച്ചേക്കും.

ജിഎസ്ടിയിലൂടെ നികുതിവ്യവസ്ഥയിൽ വന്ന മാറ്റം മൂലം ബജറ്റിൽ നികുതി കൂട്ടലും കുറയ്ക്കലും ഉണ്ടാകില്ല. എന്നാൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 1% സെസ് ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകിയിട്ടുണ്ട്. ഇത് ഏതെല്ലാം ഉൽപന്നങ്ങൾക്കു മീതെയാകും എന്നതാണ് അറിയാനുള്ളത്.ആഡംബര വസ്തുക്കൾക്കു മീതെയായിരിക്കും നികുതി എന്നാണ് കരുതേണ്ടത്.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൂടി സാമീപ്യം ഇത്തവണത്തെ ബജറ്റിന് അധികരാഷ്ട്രീയ നിറം നൽകും. ജിഎസ്ടിയുടെ തെറ്റായ നടപ്പാക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ദോഷകരമായി ബാധിച്ചെന്ന് തോമസ് ഐസക് പറഞ്ഞു. വാറ്റ് പിരിക്കുന്നതിലെ പ്രശ്നങ്ങളും സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. പിരിക്കാൻ ലക്ഷ്യമിട്ട നികുതി പൂർണമായും പിരിച്ചെടുക്കാൻ സാധിച്ചിട്ടില്ല. 13-15% പിന്നിലാണ് ഇപ്പോഴും.

ഗൾഫിൽ നിന്ന് മടങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതും സാമ്പത്തികവ്യവസ്ഥയെ ഏറെ ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം മാത്രം വളർച്ചാനിരക്കിൽ 1.5 ശതമാനം കുറവ് വരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍