ന്യൂസ് അപ്ഡേറ്റ്സ്

അടിയന്തിര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രമേയം തള്ളിയത് മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം

പ്രളായാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച് അടിയന്തിര പ്രമേയം സര്‍ക്കാര്‍ തള്ളി. മൂന്ന് മണിക്കൂറിലേറെ പ്രമേയത്തിന്‍മേല്‍ ചര്‍ച്ചകള്‍ നീണ്ടു. പിന്നീട് പ്രമേയം തള്ളുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

നാശനഷ്ടങ്ങളെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കയ്യിലില്ലെന്നും നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ കയ്യില്‍ മാസ്റ്റര്‍ പ്ലാനോ ആക്ഷന്‍ പ്ലാനോ ഇല്ലെന്നുമാണ് പ്രമേയത്തിലൂടെ വി ഡി സതീശന്‍ ആരോപിച്ചു. സഹായം ലഭിക്കേണ്ടവര്‍ക്ക് എപ്പോള്‍ അത് നല്‍കാനാവും എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി പറയുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രളയം മൂലം നഷ്ടമുണ്ടായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍