ട്രെന്‍ഡിങ്ങ്

ശബരിമല ഹരജി സുപ്രീംകോടതി പരിഗണിക്കുന്ന ദിവസം എല്ലാ നായന്മാരും അമ്പലങ്ങളിൽ പോയി വഴിപാട് കഴിക്കണമെന്ന് സുകുമാരൻ നായരുടെ സന്ദേശം

“എല്ലാ നായർ ഭവനങ്ങളിൽ നിന്നും സമീപത്തുള്ള ക്ഷേത്രത്തിൽ യഥാശക്തി വഴിപാടുകള്‍ കഴിച്ച് പ്രാർത്ഥനാനിരതരായിരിക്കണം”

ശബരിമല റിവ്യൂ ഹരജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ എല്ലാ നായന്മാരും അമ്പലങ്ങൾ സന്ദർശിച്ച് വഴിപാടുകൾ കഴിച്ച് പ്രാർത്ഥനാനിരതരായിരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ സന്ദേശം. എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാർക്കും സെക്രട്ടറിമാർക്കുമായി അയച്ച കത്തിലാണ് സുകുമാരൻ നായർ ഈ ആഹ്വാനം നടത്തിയത്. 2019 ഫെബ്രുവരി ആറാംതിയ്യതിയാണ് ശബരിമല ഹരജികൾ സുപ്രീംകോടതി പരിഗണനയ്ക്കെടുക്കുന്നത്.

സുകുമാരൻ നായരുടെ സന്ദേശം ഇപ്രകാരം പറയുന്നു:

“ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജി ബഹു. സുപ്രീംകോടതി 2019 ഫെബ്രുവരി 6-ാം തീയതി പരിഗണിക്കുകയാണ്. അന്നേദിവസം എല്ലാ നായർ ഭവനങ്ങളിൽ നിന്നും സമീപത്തുള്ള ക്ഷേത്രത്തിൽ യഥാശക്തി വഴിപാടുകള്‍ കഴിച്ച് പ്രാർത്ഥനാനിരതരായിരിക്കണം എന്ന സന്ദേശം അടിയന്തിരമായി കരയോഗങ്ങൾ വഴി കരയോഗഭവനങ്ങളിലേക്ക് അറിയിക്കേണ്ടതാണ്. കരയോഗ ഭാരവാഹികളെ ഈ വിവരം അടിയന്തിരമായി അറിയിക്കുകയും അവർ പ്രസ്തുത സന്ദേശം കരയോഗാംഗങ്ങളിലേക്ക് എത്തിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം.”

2019 ഫെബ്രുവരി 1നാണ് കത്ത് എൻഎസ്എസ് ചങ്ങനാശ്ശേരി ഹെഡ് ഓഫീസിൽ നിന്ന് അയച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍