UPDATES

ട്രെന്‍ഡിങ്ങ്

ന്യായവില പത്തിരട്ടിയാക്കിയുളള സര്‍ക്കാര്‍ വാഗ്ദാനം അംഗീകരിക്കാനാവില്ല; ഗെയ്ല്‍ സമരം വ്യാപിപ്പിക്കുന്നു; സമരം ജനാധിപത്യരീതിയിലെന്ന് സമരസമിതി

ഭൂമിയുടെ ന്യായവിലയുടെ 10 മടങ്ങായി നഷ്ടപരിഹാരം നിജപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഇത് മുക്കം പോലുള്ള ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കാര്യമായി പ്രയോജനം ചെയ്യില്ല

ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജനകീയ സമരം വ്യാപിക്കുന്നു. കോഴിക്കോട് മുക്കം എരഞ്ഞിമാവ പ്രദേശത്തുനിന്നും ഉണ്ണികുളം, അരീക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സമരം വ്യാപിച്ചു. എന്നാല്‍ ജനാധിപത്യ രീതിയിലുള്ള സമര രീതികള്‍ളാണ് തങ്ങള്‍ പിന്തുടരുകയെന്ന് ജനകീയ സമരസമിതി രക്ഷാധികാരി ചെറിയമുഹമ്മദ് വ്യക്തമാക്കി. സമരസമിതിയുടെ നേതൃത്വത്തില്‍ പൈപ്പിടല്‍ തടയുകയോ, സംഘര്‍ഷസാധ്യതയുണ്ടാക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗെയില്‍ പൈപ്പിടലുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളിലും ജനരോഷം ശക്തമാണ്. അതിനാല്‍ ജനങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനായുള്ള സമരമാര്‍ഗങ്ങളായിരിക്കും ഇനി സ്വീകരിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല കാര്യങ്ങളും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് സമരസമിതിയുടെ ആവശ്യമെന്നും ചെറിയമുഹമ്മദ് വ്യക്തമാക്കി. മുമ്പ് സമരസമിതി ഉന്നയിച്ചിരുന്നത് പോലെ അലൈന്‍മെന്റ് പൂര്‍ണമായും മാറ്റുക എന്ന ആവശ്യത്തില്‍ നിന്ന് സമരസമിതി പിന്‍മാറി. പകരം ജനങ്ങള്‍ക്കിതുവഴിയുണ്ടാവുന്ന ബുദ്ധിമുട്ടുകളൊഴിവാക്കി കവിവതും സുതാര്യമായ തരത്തില്‍ പദ്ധതി നടപ്പാക്കുക എന്ന ആവശ്യമാണ് നിലവില്‍ സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്.

”10 സെന്റ് മാത്രമുള്ളവരുടെ ഭൂമിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ രണ്ട്്് മീറ്റര്‍ മാത്രം ഗെയില്‍ ഏറ്റെടുത്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല ഇങ്ങനെ ഏറ്റെടുക്കുന്ന രണ്ട് മീറ്റര്‍ ഭൂമിയിലും ഭാവിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം നടത്താമെന്ന് വ്യക്തമാക്കുന്ന എഴുതി ഒപ്പിട്ട രേഖ സ്ഥലം ഉടമയ്ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ആശ്വാസകരം തന്നെ. എന്നാല്‍ ഭൂമിയുടെ ന്യായവിലയുടെ 10 മടങ്ങായി നഷ്ടപരിഹാരം നിജപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഇത് മുക്കം പോലുള്ള ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കാര്യമായി പ്രയോജനം ചെയ്യില്ല. അത്തരം ഉള്‍നാടുകളില്‍ ഭൂമിയുടെ ന്യായവില മുവ്വായിരവും പരമാവധി ഏഴായിരം വരെയൊക്കെയായിരിക്കും. എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റ് വില മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയുള്ള സ്ഥലങ്ങളാണിവ. അതിനാല്‍ ന്യായവിലയുടെ പത്തിരട്ടി ലഭിക്കുന്നതില്‍ കാര്യമില്ല. പകരം വിപണി വില ലഭ്യമാക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നതാണ് സമരസമിതിയുടെ ഒരു ആവശ്യം. മറ്റൊന്ന്, ജനവാസ മേഖലകളില്‍ നിന്ന് പൈപ്പിടല്‍ പാടെ ഒഴിവാക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് സമരക്കാര്‍ക്കുമറിയാം. പക്ഷെ അത് പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാവണം. പിന്നെ, സമരക്കാര്‍ക്കെതിരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്നതാണ് മറ്റൊരു ആവശ്യം. ഇപ്പോഴും സമരം ചെയ്ത നിരപരാധികളായ നിരവധി പേര്‍ ജയിലില്‍ കഴിയുകയാണ്. അവരെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രത്യക്ഷത്തില്‍ പൈപ്പിടല്‍ തടയാനോ, സംഘര്‍ഷമുണ്ടാക്കാനോ സമരസമിതി ഒരുങ്ങില്ല. പക്ഷെ, സര്‍ക്കാര്‍ ഉറപ്പു തന്ന കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന പരിശോധിക്കാനും, മറ്റിടങ്ങളില്‍ നിയമലംഘനം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുമായി സമരസമതിയെ സജീവമായി നിര്‍ത്തേണ്ട ആവശ്യമുണ്ട്.” ചെറിയ മുഹമ്മദ് അഴിമുഖത്തോട് പറഞ്ഞു.

ഗെയ്ല്‍ പദ്ധതി: നഷ്ടപരിഹാരം ഇരട്ടി നല്‍കും: മുഖ്യമന്ത്രി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍