ന്യൂസ് അപ്ഡേറ്റ്സ്

സിറിയയിലേക്ക് കടത്താന്‍ ശ്രമം; യുവതിയുടെ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി

Print Friendly, PDF & Email

മതം മാറി വിവാഹം കഴിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പോയതില്‍ മതസംഘടനയുടെ ഭീഷണിയുമെന്ന്

A A A

Print Friendly, PDF & Email

 

മതം മാറി വിവാഹം കഴിച്ച തന്നെ ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം സിറിയയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് യുവതി ഹൈക്കോടതിയില്‍ പരാതി നല്‍കി. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിന്മേല്‍ കോടതി പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ഇതര മതസ്ഥനെ വിവാഹം കഴിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പോയതിന്റെ പേരില്‍ മതസംഘടനയുടെ ഭീഷണി നേരിടുന്നുവെന്ന പരാതിയെത്തുടര്‍ന്ന്, പെണ്‍കുട്ടിക്കും കുടുംബത്തിനും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടതായി മനോരമ ഓണ്‍ലൈനിലെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കണ്ടെത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ നിന്നാണ് മാതാപിതാക്കളുടെ കൂടെ പെണ്‍കുട്ടി പോയത്. ഇതേ തുടര്‍ന്നാണ് മതസംഘടയുടെ ഭീഷണി ഉണ്ടായതെന്നു മാതാപിതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍