TopTop
Begin typing your search above and press return to search.

കേരള സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക്കിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം

കേരള സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക്കിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം

കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രവും പാകിക്കാസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവും ആദ്യ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച അര്‍ധ രാത്രിയാണ് കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://kerala.gov.in ആണ് ഹാക്ക് ചെയ്തത്.

പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന സംഘത്തിലെ അംഗമായ ഒരാരാളാണ് വെബ്സൈറ്റ് ഹാക്ക് ചെയ്ത്. പാകിസ്താന്‍ സ്വദേശിയായ ഫൈസല്‍ എന്ന എന്‍ജിനീയറാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. . സുരക്ഷ ഒരു മിഥ്യ മാത്രമാണെന്നും വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. ഇയാളുടെ സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടണിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വെബ്സൈറ്റ് പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത് ഗൌരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

Related Stories