TopTop
Begin typing your search above and press return to search.

അപ്രതീക്ഷിത പ്രളയത്തില്‍ വിറങ്ങലിച്ച് പത്തനംതിട്ട; ഒറ്റപ്പെട്ട് ആയിരങ്ങള്‍; 28 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍

അപ്രതീക്ഷിത പ്രളയത്തില്‍ വിറങ്ങലിച്ച് പത്തനംതിട്ട; ഒറ്റപ്പെട്ട് ആയിരങ്ങള്‍; 28 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍
പത്തനംതിട്ട ജില്ല അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി. കനത്ത മഴ തുടരുന്നതും ഡാമുകള്‍ തുറന്ന് പമ്പയില്‍ വെള്ളം പൊങ്ങിയതും തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നതും ജില്ലയിലെ തകര്‍ക്കുകയാണ്. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. ഹെലികോപ്റ്ററുകളും ഫൈബര്‍ ബോട്ടുകളും എല്ലാം ഉപയോഗിച്ച് നേവിയും ആര്‍മിയും അടക്കം ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും പലയിടത്തും മനുഷ്യര്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കുന്ന തരത്തില്‍ സാഹചര്യങ്ങള്‍ രൂക്ഷമാണെന്നാണ് കിട്ടുന്ന വിവരം. ബുധനാഴ്ച രാത്രിയില്‍ തന്നെ ഏതാണ്ട് 28 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് അറിയുന്നത്. വനമേഖലകളില്‍ താമസിക്കുന്നവരും മലകളില്‍ താമസിക്കുന്നവരും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. പൊതുവേ മൊബൈല്‍ റേഞ്ച് കിട്ടാത്ത ഇടങ്ങളാണ് ഇവിടെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെലിഫോണ്‍ ടവറുകള്‍ പോലും നിശ്ചലമായതോടെ ഇവര്‍ക്ക് സഹായം തേടി ബന്ധപ്പെടാനും ഇവരെ അങ്ങോട്ട് ബന്ധപ്പെടാനും പറ്റാത്ത സാഹചര്യമാണ്.

സീതത്തോട്, ഗവി മേഖലകളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നാണ് വിവരം. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വരെ വെള്ളം പൊങ്ങിയിരിക്കുകയാണ്. ഗവിയില്‍ ഉള്ളവര്‍ വണ്ടിപ്പെരിയാറിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടതോടെ വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വെള്ളം പൊങ്ങിയതോടെ ഗവിയില്‍ നിന്നും ആളുകള്‍ക്ക് വണ്ടിപ്പെരിയാറിലേക്കും വരാന്‍ കഴിയാതെയായി. വള്ളക്കടവ് ക്രോസ് വേ വെള്ളത്തില്‍ മുങ്ങിയതോടെയാണ് ഇവരുടെ വഴിയടഞ്ഞത്. കാട്ടിലൂടെയുള്ള റോഡാണിത്. പലയിടങ്ങളിലും മലയിടിഞ്ഞതും ഇവര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം അടയാന്‍ കാരണമായി. ഗവി, സീതത്തോട് ഉള്ളവര്‍ പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷണസാധനങ്ങള്‍ തീര്‍ന്നാല്‍ വാങ്ങാന്‍ പോലും നിവൃത്തിയില്ലാതാകുന്നതോടെ ഇവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാകും. ഗവിയില്‍ ആദിവാസി സെറ്റില്‍മെന്റിലെ 11 ഓളം ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ വിവരം നല്‍കുന്നുണ്ട്. ഈ മേഖലയില്‍ മൊബൈല്‍ കവേറ് പൊതുവെ ദുര്‍ബലമാണ്. റെയ്ഞ്ച് ഉള്ള ഇടങ്ങളില്‍ പോയാണ് ഇവര്‍ പോണ്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ടവറുകള്‍ പലതും ഓഫ് ചെയ്തതോടെ ഇവരുമായി ഫോണ്‍വഴി കോണ്‍ടാക്റ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും ഈ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നവര്‍ പറയുന്നു. ഗവിയില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ശ്രീലങ്കയില്‍ നിന്നും കൊണ്ട് വന്ന പുനരധിവസിപ്പിച്ചവര്‍ താമിക്കുന്ന സിംഹള സെറ്റില്‍മെന്റും ഇവിടെയുണ്ട്. 270 ഓളം കുടുംബങ്ങള്‍ ഇതിലുണ്ട്. ഇവരും ഒറ്റപ്പെട്ട നിലയിലാണെന്നാണ് വിവരം കിട്ടുന്നത്. ഇവരെയെല്ലാം രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിവരം കിട്ടുന്നു. മൂഴിയാര്‍ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതും ഇവിടെ സ്ഥിതിഗതികള്‍ ദുരതമാക്കിയിട്ടുണ്ട്. മലപണ്ടാരം വിഭാഗത്തില്‍പ്പെട്ട മുപ്പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരുമായി കൃത്യമായി ബന്ധപ്പെടാന്‍ പോലും പറ്റുന്നില്ലെന്നാണ് വിവരം. മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ച് കിട്ടാത്തതാണ് ഇവിടെയും പ്രശ്‌നം. അച്ഛന്‍കോവില്‍ പുഴയോരത്ത് ആവണിപ്പാറ മലപണ്ടാര സെറ്റില്‍മെന്റ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. പലയിടത്തായി ചിതറിക്കിടക്കുകയാണ് പത്തനംത്തിട്ടയില്‍ മലപണ്ടാരം വിഭാഗം. കോന്നിയില്‍ ഇവരെല്ലാവരും അച്ഛന്‍കോവില്‍ ആറിന്റെ തീരത്താണ് താമസിക്കുന്നത്. ഇവരുടെ അവസ്ഥയെന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുപോരുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്.ഗവി ഗേറ്റ് വേസ സീതത്തോട്‌പെരുന്തേനരുവി പമ്പ് ഹൗസ്, കോട്ടയം ജില്ലയിലേക്കുള്ള കുടിവെള്ള പദ്ധതികോഴഞ്ചേരി ടി ബി ജംഗ്ഷന്‍

നാലു മണിക്കൂര്‍ കൊണ്ട് ഒരു വീട് വെള്ളത്തിനടയിലാകുന്നതിന്റെ രണ്ട് ദൃശ്യങ്ങള്‍

ചിറ്റാര്‍ മീന്‍കുഴി വലിയാറ്റുപുഴ ഭാഗത്ത് ഉരുള്‍പൊട്ടിയിരുന്നു. ഇവിടെ കനത്ത മഴയും കൂടിയായതോടെ അവസ്ഥ കൂടുതല്‍ ദുരിതമാണ്. വീടുകള്‍ വെള്ളം കയറി മുങ്ങുകയാണ്. റാന്നിയിലും വെള്ളം അതിരൂക്ഷമായി കയറുകയാണ്. വീടുകളുടെ ടെറസില്‍ കയറി നിന്നാണ് ആളുകള്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടുന്നത്. പമ്പയില്‍ സാധാരണ വെള്ളം ഉയരുമ്പോള്‍ ഇവിടങ്ങളിലെ വീട്ടു മുറ്റത്ത് വെള്ളം കയറാറുള്ളതാണ്. അത് പെട്ടെന്ന് ഇറങ്ങിപ്പോകാറുണ്ട്. അതേ സഹാചര്യമാണ് ഇപ്പോഴും എന്നും കരുതിയവരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. കോഴഞ്ചേരി, കുമ്പനാട് ഭാഗങ്ങളില്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എന്‍ ആര്‍ ഐ കുടുംബങ്ങള്‍ ഉള്ള പ്രദേശങ്ങളാണ്. ഇവിടെയുള്ള വീടുകളില്‍ ഭൂരിഭാഗവും വിദേശങ്ങളില്‍ ജോലി നോക്കുന്നവരുടെ പ്രായമായ മാതാപിതാക്കളാണ്. ഈ വൃദ്ധരാണ് ഇപ്പോള്‍ ദുരിതത്തില്‍ പെട്ടിരിക്കുന്നത്. പലയാളുകളും കിടപ്പിലായ അവസ്ഥയില്‍ ഉള്ളവരാണ്. നേവി ഹെലികോപ്റ്ററില്‍ എത്തി കയറിട്ട് രക്ഷപ്പെടുത്തവരുടെ കൂട്ടത്തില്‍ ഇവര്‍ക്ക് അതിന് കഴിയാതെ വരുന്നുണ്ട്. റെസ്‌ക്യു പ്രവര്‍ത്തനങ്ങളില്‍ ഇത്തരം പ്രതിസന്ധികളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഫൈബര്‍ ബോട്ടിലായി രണ്ടു മൂന്നു കുടുംബങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടു പോകുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി ബോട്ടില്‍ നിന്നും താഴെ വീണിരുന്നു. ഇന്ന് പുലര്‍ച്ചെ വരെ ഈ പെണ്‍കുട്ടി ഒരു മരത്തില്‍പ്പിടിച്ചു കിടന്നതുകൊണ്ട് ജീവപായം സംഭവിച്ചില്ല. കുടുങ്ങി കിടക്കുന്നവര്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍കക് ഇറങ്ങിയിരിക്കുന്ന കാഴ്ച്ചകളും പത്തനംതിട്ടയില്‍ നിന്നും വരുന്നുണ്ട്. പുല്ലാട് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നവര്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. തിരുവല്ലയ്ക്കും കോഴഞ്ചേരി നഗരത്തിനും ഇടയിലാണ് പുല്ലാട്. രണ്ട് വശങ്ങളിലും വെള്ളം നിറഞ്ഞതോടെയാണ് എങ്ങോട്ടും പോകാനാകാത്തവിധം പുല്ലാടുള്ള കുടുംബങ്ങള്‍ കുടുങ്ങിയത്. പെരുന്നാടും ഇരുനില വീടുകളുടെ മുകള്‍ ഭാഗം വരെ വെള്ളം പൊങ്ങിവരുന്ന അവസ്ഥയാണ് ഉള്ളത്. മലകള്‍ നിറഞ്ഞ പത്തനംതിട്ടയില്‍ ഇവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളും ധാരാളമുണ്ട്. ഇവരൊക്കെ ഒറ്റപ്പെട്ട് പോയിരിക്കുകയാണെന്നും വിവരം കിട്ടുന്നു. കൃത്യമായി ആശവിനിമയം ഈ മേഖലകളില്‍ ഉള്ളവരുമായി നടത്താന്‍ കഴിയാതെ വരുന്നതാണ് പ്രശ്‌നം. ഇിടെയൊക്കെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഏരിയല്‍ ഷോട്ടിലൂടെ വീക്ഷിച്ചാല്‍ മാത്രമെ കാര്യങ്ങള്‍ വ്യക്തമാകൂ.

റാന്നി ടൗണ്‍റാന്നി ബസ് സ്റ്റാന്‍ഡ്പെരുന്നാട് മാര്‍ക്കറ്റ് പരിസരത്തെ ഒരു വീട് വെള്ളം കയറിയ നിലയില്‍

പെരുന്നാട് നഗരപ്രദേശം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മടത്തുംമൂഴി ശബരിമല പാതയിലും വെള്ളം പൊങ്ങി, നിലക്കല്‍ പള്ളി റോഡില്‍ ആങ്ങമൂഴി പാലം വെള്ളത്തിനടിയിലായി, പത്തനംതിട്ട ടൗണും വെള്ളത്തിലാണ്. ടൗണ്‍ സ്റ്റേഡിയത്തിലൊക്കെ വെള്ളം കയറി നിറഞ്ഞരിക്കുകയാണ്. റാന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി, ചെങ്ങന്നൂര്‍-പത്തനംതിട്ട റൂട്ടില്‍ തെക്കേമല, കോഴഞ്ചേരി ഭാഗങ്ങളിലൊക്കെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയായി. നാറാണമൂഴി പഞ്ചായത്തും വെള്ളത്തില്‍ മുങ്ങി. പഞ്ചായത്തിന്റെ അതിര്‍ത്തായി നില്‍ക്കുന്ന അത്തിക്കയം പാലത്തിലും വെള്ളം നിറഞ്ഞുകിടക്കുകയാണ്. കോന്നി-അച്ഛന്‍കോവില്‍ റൂട്ടില്‍ അരുവാപ്പുലത്തും വെള്ളം നിറഞ്ഞുകിടക്കുകയാണ്. പമ്പയുടെ കരയിലുള്ള അരുവാപ്പാലം പഞ്ചായത്തിലെ കുറുമ്പന്‍ മൂഴി, മണക്കയം എന്നിവിടങ്ങളിലെ ഉള്ളാട സെറ്റില്‍മെന്റുകളും ഒറ്റപ്പെട്ട നിലയിലാണ്. പമ്പയുടെ കരയില്‍ തന്നെയുള്ള അരയാഞ്ഞിലിമണ്ണ് മലയരയ സെറ്റില്‍മെന്റിലും വെള്ളം കയറിയ നിലയിലാണ്. കോട്ടയം ജില്ലയിലേക്കുള്ള കുടിവെള്ള പദ്ധതിയായ പെരുന്തേനരുവി പമ്പ് ഹൗസും വെള്ളത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കോഴഞ്ചേരി ടി ബി ജംഗ്ഷനും വെള്ളത്തിലാണ്. കപ്പക്കാട്, ചിറ്റാര്‍ എല്‍ പി സ്‌കൂള്‍ പരിസരം, കുളങ്ങരവാലി വയ്യാറ്റുപുഴ എന്നിവിടങ്ങളിള്‍ ഉരുള്‍പൊട്ടി.മടത്തുംമുഴി ശബരിമല റൂട്ട്‌ആങ്ങമൂഴി പാലം, നിലക്കല്‍ പള്ളി റോഡ്‌പത്തനംതിട്ട ടൗണ്‍ സ്റ്റേഡിയം

റാന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്‌തെക്കേമല, കോഴഞ്ചേരി-ചെങ്ങന്നൂര്‍-പത്തനംതിട്ട റൂട്ട്‌അത്തിക്കയം പാലം, നാറാണമൂഴി പഞ്ചായത്തിന്റെ ഇപ്പുറത്തുള്ള ഭാഗംഅരുവാപ്പുലം, കോന്നി-അച്ഛന്‍കോവില്‍ റൂട്ട്‌

കൊച്ചു പമ്പാ ഡാം, കക്കി ഡാം, മൂഴിയാര്‍ ഡാം, മണിയാര്‍ ഡാം എന്നീ ഡാമുകള്‍ ഒരുമിച്ച് തുറന്നതാണ് പത്തനംതിട്ടയെ ഇത്തരം അവസ്ഥയില്‍ എത്തിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊച്ചു പമ്പാ,കക്കി, മൂഴിയാര്‍ ഡാമുകളിലെ വെള്ളം പമ്പയിലേക്ക് ആണ് വന്നു നിറയുന്നത്. മണിയാര്‍ ഡാമിലെ വെള്ളം കക്കാട് ആറിലേക്ക് വരുന്നു. മണിയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ തുറന്നിട്ടും വെള്ളം ഷട്ടറുകള്‍ക്കു മുകളിലൂടെ കരകവിഞ്ഞു ഒഴുകുകയാണെന്നാണ് പറയുന്നത്. ഡാമുകളില്‍ നിന്നുള്ള വെള്ളം പമ്പയില്‍ നിറഞ്ഞ് കരകവിയുന്നതും ശക്തമായ മഴയും ഒരുമിച്ചാണ് സാഹചര്യങ്ങള്‍ അതീവ ഗുരുതരമാക്കുന്നത്. കുട്ടനാട്ട് വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ പമ്പയില്‍ നിന്നും വെള്ളം ഒഴുകിപോകാനും കഴിയാതെ ആയി.

Next Story

Related Stories