ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമം; വാഹനങ്ങൾക്ക് പൊലീസ് പാസ് വേണ്ടിവരും: ഹൈക്കോടതി പരാമർശം

ശബരിമലയിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ സർക്കാരിന്റെ ഭാഗം കേൾക്കുകയായിരുന്നു കോടതി.

ശബരിമലയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹൈക്കോടതി. ശബരിമലയിലെ സ്ഥിതിഗതികൾ സർക്കാർ വിശദീകരിച്ചപ്പോഴാണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ ശ്രമിക്കുന്നത് ശ്രദ്ധിക്കണമെന്നും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാസ്സ് നൽകുന്നതു പോലുള്ള നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ സർക്കാരിന്റെ ഭാഗം കേൾക്കുകയായിരുന്നു കോടതി. കേസ് കൂടുതൽ വാദം കേൾക്കുന്നതിന് നാളേക്ക് മാറ്റി.

ശബരിമലയിലേക്ക് വരുന്ന വാഹനങ്ങൾ താന്താങ്ങളുടെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാസ്സുകൾ വാങ്ങി മാത്രമേ എത്താവൂ എന്ന നിബന്ധന പൊലീസ് വെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു നടതുറപ്പുകളിൽ അക്രമികൾ അയ്യപ്പവേഷം ധരിച്ച് ശബരിമലയിലെത്തിയ സാഹചര്യത്തിലാണ് ഈ നടപടി.

കഴിഞ്ഞദിവസം സമാനമായ മറ്റൊരു ഹരജി പരിഗണിച്ചപ്പോൾ ഇത് പൊലീസിന്റെ സ്വാഭാവിക നടപടിയാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍