ന്യൂസ് അപ്ഡേറ്റ്സ്

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോയുടെ മിനിമം നിരക്ക് 25

നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു. ഓട്ടോയുടെ മിനിമം നിരക്ക് 25രൂപയായും ടാക്‌സിയുടേത് 175 രൂപയായും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഓട്ടോയ്ക്ക് 20ഉും ടാക്‌സിക്ക് 150ഉും ഇപ്പോഴത്തെ മിനിമം നിരക്ക്. ഇന്ധനവിലയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനം നിയമസഭയെ അറിയിക്കും. നാളെ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍