UPDATES

ചരിത്രമെഴുതി കേരളം; വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍

കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്.

ശബരിമലയില്‍ പുലര്‍ച്ചെ മൂന്നരയോടെ യുവതികള്‍ ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസ് അൽ‌പസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.

സന്നിധാനത്ത് നിന്നും മടങ്ങുന്ന യുവതികളുടെ ദൃശ്യങ്ങള്‍ വാർത്താ ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തിയത്. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മാത്രമേ ഇക്കാര്യം അറിയുകയുള്ളു എന്നും അദ്ദേഹം പറയുന്നു.

എന്നാൽ, പോലീസ് സംരക്ഷണയോടെയാണ് ദർശനം നടത്തിയതെന്ന് ബിന്ദു. ഇന്നലെ പുലർച്ചെയാണ് പമ്പയിലെത്തിയത്. പമ്പയിലെത്തിയ ശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്. 3-45 ഒാടെയാണ് ദർശനം നടത്തിയതെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാൽ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതിനിടെ ശബരിമല ദർശനം സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നകോടെ ബിന്ദുവിന്റെയും കനക ദുർഗയുടെയും വീടുകൾക്ക് സുരക്ഷ ഏർപ്പെടുത്തി.

സർക്കാർ വാർത്ത സ്ഥിരീകരിച്ച ശേഷം പ്രതികരിക്കാമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ പ്രതികരിച്ചു

ഈ മാസം 24 ന് ശബരിമലയിലെത്തി ദർശനത്തിന് എത്തി സാധ്യമാവാതെ മടങ്ങിയവരാണ് കനക ദുർഗയും, ബിന്ദുവും. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയാണ് കനക ദുർഗ. കൊയിലാണ്ടി സ്വദേശിയായ ബിന്ദു. കനത്ത പ്രതിഷേധം ഉയർന്നതോടെ ഇരുവരും ദർശനം നടത്താതെ മടങ്ങുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍