TopTop

അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍ വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു; മനുഷ്യ ദുരയെയും

അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍ വിക്ടര്‍ ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു; മനുഷ്യ ദുരയെയും
കേരളം ജന്മം നല്‍കിയ മികച്ച ഫോട്ടോ ജേണലിസ്റ്റുകളില്‍ ഒരാളായിരുന്നു വിക്ടര്‍ ജോര്‍ജ്ജ്. മഴയെയും പ്രകൃതിയെയും സ്‌നേഹിച്ച വിക്ടറിന്റെ ജീവന്‍ എടുത്തത് ഒരു പ്രകൃതി ദുരന്തമാണ്. മലയാള മനോരമയില്‍ ഏറെക്കാലം ദില്ലിയില്‍ അടക്കം വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിച്ച, മഴയെ എക്കാലവും പ്രണയിച്ച വിക്ടര്‍ എന്ന സാഹസിക ഫോട്ടോ ജേര്‍ണലിസ്റ്റിനെ നമുക്ക് നഷ്ടമായതും കനത്ത മഴക്കാലത്തെ ഒരു പ്രകൃതി ദുരന്തത്തില്‍ തന്നെയായി എന്നത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മയാണ്.

ഈ ഉരുള്‍പൊട്ടലില്‍ മനുഷ്യ ജീവിതങ്ങള്‍ പൊലിഞ്ഞില്ല എന്നത് ആശ്വാസകരം തന്നെ. എങ്കിലും കേരളത്തിന്റെ മലയോര മേഖലകളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമൊക്കെ ഇത്തരം ആശ്വാസ പ്രകടനങ്ങളില്‍ ഒതുക്കേണ്ടവ മാത്രമോ എന്ന് ഇനിയെങ്കിലും ഗൗരവതരമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മണ്ണില്‍ കൃഷി ചെയ്താലേ വിളയുണ്ടാകൂ എന്നതും ഇത് മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണെന്നതും ശരി തന്നെ. എന്ന് കരുതി മണ്ണിനും പ്രകൃതിക്കും താങ്ങാനാവാത്ത പ്രഹരം ഏല്‍പ്പിക്കുന്നത് എത്രകണ്ട് അപകടകരമാണെന്ന് പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്ന കാര്യം വിസ്മരിച്ചുകൂടാ.

http://www.azhimukham.com/kerala-okhi-tragedy-id-the-result-of-state-negligence-kr-dhanya-reporting/

കനത്ത മനുഷ്യ നാശം വിതച്ച ഒട്ടേറെ പ്രകൃതി ദുരന്തങ്ങള്‍ ഒരു ഗുണപാഠം പോലെ മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുകയും മലകള്‍ തുരക്കുകയും, ഇവയെയൊക്കെ താങ്ങി നിറുത്തുന്ന പാറക്കെട്ടുകള്‍ തച്ചുടക്കുകയും മണ്ണൊലിപ്പിനെ പ്രതിരോധിക്കേണ്ട മരങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മനുഷ്യന്‍ അവിരാമം തുടരുക തന്നെയാണ്. വെറും കൃഷി ആവശ്യത്തിന് വേണ്ടിയല്ല മനുഷ്യന്‍ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. അങ്ങിനെ ആയിരുന്നുവെങ്കില്‍ കുന്നുകള്‍ക്കും മലകള്‍ക്കും താങ്ങാനാവാത്ത വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് അവന്‍ മുതിരുകയില്ലല്ലോ. നമ്മുടെ തല തിരിഞ്ഞ വികസന സ്വപ്നത്തിന്റെ ഭാഗം തന്നെയാണ് ഇത്തരം ആശാസ്യകരമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പറയാതെ വയ്യ.

http://www.azhimukham.com/kerala-massive-threat-to-kerala-as-sea-levels-rise-un-warns-team-azhimukham/

പ്രകൃതിക്കുമേല്‍ ആര്‍ത്തി പൂണ്ട മനുഷ്യന്‍ നടത്തുന്ന കടന്നാക്രമങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും അനുദിനമെന്നോണം പെരുകി വരികയാണ്. മൂന്നാറിലെയും വായനാട്ടിലെയുമൊക്കെ റിസോര്‍ട്ട് വിപ്ലവം ആയാലും കക്കാടംപൊയിലില്‍ പി വി അന്‍വര്‍ നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്ക് ആയാലും ഇവയെല്ലാം നടക്കുന്നത് അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവ ഭൂമിക്കു ഏല്‍പ്പിക്കുന്ന പരിക്ക് അത്ര ചെറുതൊന്നും ആയിരിക്കില്ലെന്ന് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന രാഷ്ട്രീയ ദല്ലാളുമാര്‍ക്കും എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികള്‍ക്കും അറിയാഞ്ഞിട്ടല്ല. എന്നിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അവരുടെ ശ്രദ്ധയിലേക്ക് ഗാന്ധജിയുടെ ഏറെ പ്രസക്തമായ ഈ വാക്കുകള്‍ ഇവിടെ കുറിക്കുന്നു: ''Earth has enough to satisfy every man's need, but not every man's greed.' അതേ ഈ ഭൂമി സമ്പന്നമാണ്, മനുഷ്യന് ആവശ്യമുള്ളത് നല്‍കാന്‍ മാത്രം സമ്പന്നം, എന്നു കരുതി അവന്റെ ആര്‍ത്തി ശമിപ്പിക്കാന്‍ ഭൂമിക്കാവില്ല.

http://www.azhimukham.com/newswrap-ockhi-government-failure/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories