TopTop
Begin typing your search above and press return to search.

"സംഘപരിവാർ ചാനൽ വർഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു": കടകംപള്ളി സുരേന്ദ്രന്‍

"സംഘപരിവാർ ചാനൽ വർഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു": കടകംപള്ളി സുരേന്ദ്രന്‍
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ മുൻനിർത്തി സംസ്ഥാനത്ത് വർഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ഒരു സംഘപരിവാർ ചാനൽ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഹിന്ദുക്കളെ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിയമിക്കാൻ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നാണ് ഈ ചാനൽ പ്രചരിപ്പിച്ചത്. തികച്ചും കള്ളമാണിതെന്നും ഇത്തരമൊരു നിയമഭേദഗതി നടന്നിട്ടില്ലെന്നും കടകംപള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോർഡില്‍‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ടെന്നും അതിൽ സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ് പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബില്ലിലെ ഈ ഭാഗത്തെ തെറ്റായി പ്രചരിപ്പിച്ച് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാനാണ് സംഘപരിവാറിന്റെ ഈ ചാനൽ ശ്രമിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

Related Stories