TopTop
Begin typing your search above and press return to search.

നിങ്ങളില്‍ കോണ്‍ഗ്രസുമായി ചേരാത്തവര്‍ കല്ലെറിയട്ടെ; എന്നും അകറ്റി നിര്‍ത്തേണ്ടവര്‍ ബിജെപിയെന്നും കാനം

നിങ്ങളില്‍ കോണ്‍ഗ്രസുമായി ചേരാത്തവര്‍ കല്ലെറിയട്ടെ; എന്നും അകറ്റി നിര്‍ത്തേണ്ടവര്‍ ബിജെപിയെന്നും കാനം

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറയുന്ന മട്ടിലാണ് കോണ്‍ഗ്രസ് ബന്ധത്തിന്‍റെ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തോട്, മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയിട്ടില്ലാത്ത, സഹകരിക്കാത്ത ഏത് പാര്‍ട്ടിയാണ് കേരളത്തില്‍ ഉള്ളതെന്ന് കാനം ചോദിച്ചു. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയപ്പോള്‍ ഞങ്ങള്‍ സ്ഥാനത്തിനൊന്നും പോയില്ല. സിപിഎമ്മാണ് സ്പീക്കര്‍ സ്ഥാനം വാങ്ങിയത് - കാനം പറഞ്ഞു.

കോണ്‍ഗ്രസുമായി ഒരു ബന്ധവുമുണ്ടാകുകയില്ല എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഒരു ബന്ധവും ഒരിക്കലും ഉണ്ടാകില്ല എന്നു ഉറപ്പ് പറയാന്‍ പറ്റുന്നത് ആര്‍എസ്എസ്സും ബിജെപിയുമായാണ് എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 1967ലെ ഇഎംഎസ് മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച് സിപിഐ പുറത്തുവന്ന ശേഷം 10 വര്‍ഷം തങ്ങളായിരുന്നു അധികാരത്തില്‍ എന്നും വലിയ ശക്തന്മാര്‍ ആയ സിപിഎം അന്ന് അധികാരത്തിന് പുറത്ത് വെയില് കൊണ്ട് നില്‍ക്കുകയായിരുന്നു എന്നും കാനം പരിഹസിച്ചു. സിപിഐ ഇല്ലാതെ സിപിഎം എന്നെങ്കിലും അധികാരത്തില്‍ വന്നിട്ടുണ്ടോ എന്ന സിപിഐ നേതാക്കളുടെ സ്ഥിരം ചോദ്യവും കാനം രാജേന്ദ്രന്‍ ആവര്‍ത്തിക്കുന്നു.


Next Story

Related Stories