TopTop
Begin typing your search above and press return to search.

ഒരു വീട്ടിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒരു വീട്ടിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസറഗോഡ് അഡൂരിൽ ഒരു വീട്ടിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്മയും രണ്ട് കുട്ടികളുമടക്കം നാലുപേരെയാണ് വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

കർണാടക അതിർത്തിയിലുള്ള അഡൂർ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തിലെ പീകുഞ്ചെയിലാണ് സംഭവം. വൈകീട്ട് എഴുമണിയോടെ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാധാക‍ൃഷ്ണൻ (44), ഭാര്യ പ്രസീത (35), മക്കൾ കാശിനാഥൻ (5), , ശബരിനീഥൻ (3) എന്നിവരാണ് മരിച്ചത്.

മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന ജോലികൾ ചെയ്തുവരികയായിരുന്നു രാധാകൃഷ്ണൻ. മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Next Story

Related Stories