TopTop
Begin typing your search above and press return to search.

കോഴിക്കോട് ദമ്പതികള്‍ക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം; ആറുപേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് യുവതിയെ കൈയ്യേറ്റം ചെയ്തു

കോഴിക്കോട് ദമ്പതികള്‍ക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം; ആറുപേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് യുവതിയെ കൈയ്യേറ്റം ചെയ്തു
നിക്കാഹ് കഴിഞ്ഞ യുവാവിനും യുവതിക്കും നേരെ സദാചാരഗുണ്ടാ ആക്രമണം. പരിക്കേറ്റ ഭര്‍ത്താവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പരപ്പന്‍പൊയില്‍ ദേശീയപാതയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് താമരശ്ശേരി പോലീസ് അഴിമുഖം പ്രതിനിധിയോടെ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്,

'കൊടുവള്ളി സ്വദേശിനിയായ യുവതിയുും ഭര്‍ത്താവും ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെ വയനാട് ഭാഗത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. പരപ്പന്‍പൊയില്‍ ടൗണിനടുത്ത് ദേശീയപാതയില്‍ വണ്ടി നിര്‍ത്തി ഫോണ്‍ വിളിക്കുമ്പോള്‍ പ്രദേശവാസികള്‍ എന്നു മനസ്സിലാവുന്ന ആറോളം പേര്‍ എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദ്യവുമായി എത്തി. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും അക്രമി സംഘം യുവാവിനെ മര്‍ദ്ദിക്കുകയും യുവതിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.' എന്നാണ്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്. തുടര്‍ന്ന് യുവതി എട്ടാം തീയതി വൈകിട്ട് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ ആറ് പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതി രജിസ്റ്റര്‍ ചെയ്‌തെങ്കിലും അക്രമികളെ പിടികൂടിയിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. യുവാവിന്റെയും യുവതിയുടെയും നിക്കാഹ് (വിവാഹം കഴിച്ചവരാണെങ്കിലും അവരവരുടെ വീടുകളില്‍ കഴിയുന്ന ദമ്പതികള്‍) കഴിഞ്ഞതാണ്.

Next Story

Related Stories