TopTop
Begin typing your search above and press return to search.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി പിരിച്ചുവിട്ട ജീവനക്കാരെ കരാറടിസ്ഥാനത്തിൽ തിരിച്ചെടുക്കും

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി പിരിച്ചുവിട്ട ജീവനക്കാരെ കരാറടിസ്ഥാനത്തിൽ തിരിച്ചെടുക്കും
ഹൈക്കോടതി വിധിയെത്തുടർന്ന് കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാരെ കരാറടിസ്ഥാനത്തിൽ തിരിച്ചെടുക്കും. 2108 എംപാനൽഡ് ജീവനക്കാരിൽ ഡ്രൈവർമാരെയാണ് ഇപ്പോൾ തിരിച്ചെടുക്കുക. താൽക്കാലിക കണ്ടക്ടർമാരെ നേരത്തെ തന്നെ ദിവസ വേതനാടിസ്ഥാനത്തിൽ നിലനിർത്തിയിരുന്നു.

ഓരോ ഡിപ്പോയിലും ആവശ്യമുള്ള ഡ്രൈവർമാരെ നിയമിക്കും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെഎസ്ആർടിസി അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

സ്ഥിരം ജീവനക്കാർ അവധിയിലായിരിക്കുമ്പോൾ സർവ്വീസ് മുടങ്ങാതിരിക്കാൻ നടത്തുന്ന താൽക്കാലിക നിയമനമാണിത്.

എംപാനൽഡ് ജീവനക്കാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് നൂറുകണക്കിന് സർവ്വീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയിരുന്നത്. അവധിയിലുള്ള ജീവനക്കാരെ തിരിച്ചു വിളിച്ചാണ് പ്രശ്നപരിഹാരത്തിന് കെഎസ്ആർടിസി ശ്രമിക്കുന്നത്. പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാരും കരാർ ജീവനക്കാരായി രണ്ട് ദിവസത്തിനകം ജോലിയിൽ പ്രവേശിക്കും.

രണ്ട‌് ദിവസത്തിനകം ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെഎസ‌്ആർടിസി അധികൃതരുമായി നടത്തിയ ചർച്ചയേത്തുടർന്നാണ‌് തീരുമാനം. കരാർ നിയമനത്തെ എതിർക്കുന്നവരാണ് ഇടതുപക്ഷ തൊഴിലാളി സംഘടനകൾ. എന്നാൽ, കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥയിൽ മറ്റൊരു മാർഗമില്ലെന്ന തിരിച്ചറിവിലാണ് ഇവരും.

എംപാനൽഡ് കണ്ടക്ടർമാരെ പുറത്താക്കിയപ്പോൾ പകരം നിയോഗിക്കാൻ പിഎസ്‌സി പട്ടികയിൽ നിന്നും ആളുണ്ടായിരുന്നു. എന്നാൽ ഡ്രൈവർമാരുടെ സ്ഥിരനിയമനം നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസിക്ക് സാധ്യമല്ല. സിംഗിൾ ഡ്യൂട്ടിക്ക് 550 രൂപയാണ് താൽക്കാലിക ഡ്രൈവർമാർക്ക് നൽകുക. സ്ഥിരം ഡ്രൈവർമാർക്ക് 800 മുതൽ 1500 രൂപ വരെ നൽകുന്നു.

കോടതിവിധി വന്നതിനു ശേഷം കെഎസ്ആര്‍ടിസിയിൽ നിന്നും പിരിച്ചുവിടപ്പെട്ടത് 9229 ജീവനക്കാരെയാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇനിയും എംപാനൽ ജീവനക്കാർ കെഎസ്ആർടിസിയിലുണ്ട്.

Next Story

Related Stories