TopTop
Begin typing your search above and press return to search.

ലിഗയുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ കുമ്മനം രാജശഖരൻ

ലിഗയുടെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ കുമ്മനം രാജശഖരൻ
കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലിഗയുടെ മൃതദേഹം തിരക്കുപിടിച്ച് സംസ്കരിക്കുന്നത് എന്തിനാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മൃതദേഹം സംസ്കരിക്കാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് കുമ്മനം പറഞ്ഞു. ഭർത്താവ് ആൻഡ്ര്യൂസ് ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ മൃതദേഹം കുഴിച്ചിടുകയാണെങ്കിൽ മനസ്സിലാക്കാമായിരുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ഒരു വിദേശ പൗരന് സർക്കാരിനെതിരെ ആരോപണമുന്നയിക്കുന്നതിലുള്ള പരിമിതി കാരണമാകാം ആൻഡ്ര്യൂസ് അതിന് മുതിരാത്തത്. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പൂർണമല്ല തുടങ്ങിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കുമ്മനം കൂട്ടിച്ചേർത്തു.

അതെസമയം, ഇന്ന് വൈകീട്ട് നാലുമണിയോടെ ലിഗയുടെ ശവസംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. തന്റെ ചിതാഭസ്മം, വീട്ടിൽ പുതിയൊരു തൈ നട്ട് അതിനു ചുവട്ടിലിടണമെന്ന ആഗ്രഹം ലിഗ പ്രകടിപ്പിച്ചിരുന്നതായി സഹോദരി എലിസ പറഞ്ഞിരുന്നു.

ശവദാഹത്തിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒരു സ്നേഹസംഗമം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ഓഡിറ്റോറിയം സൗജന്യമായി സംസ്ഥാന സർക്കാർ വിട്ടു കൊടുത്തിട്ടുണ്ട്. ഈ ചടങ്ങിൽ വെച്ച് തങ്ങളെ രണ്ടുമാസമായി സഹായിച്ചു കൊണ്ടിരിക്കുന്നവർക്ക് ഇലീസയും ആൻഡ്ര്യൂസും നന്ദി പറയും.

അടുത്ത വ്യാഴാഴ്ചയോടെ ചിതാഭസ്മവുമായി ഇരുവരും സ്വന്തം നാട്ടിലേക്ക് തിരിക്കും.

Next Story

Related Stories