UPDATES

ട്രെന്‍ഡിങ്ങ്

വിജയരാഘവനിലൂടെ പുറത്തുവന്നത് ഇടതുപക്ഷത്തിന്റെ സമീപനം, അപകീര്‍ത്തിപ്പെടുത്തല്‍ രമ്യയുടെ തിളക്കം കൂട്ടുമെന്നും ലതിക സുഭാഷ്‌

ആത്മാഭിമാനത്തോടെ പൊതുപ്രവർത്തനത്തിനിറങ്ങിയ ഒരു പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ  ദിവസത്തെ ജനാധിപത്യ കേരളത്തിന്റെ കറുത്ത ദിവസം എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്.

പാര്‍വതി

പാര്‍വതി

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം പരാജയഭീതിയില്‍നിന്ന് ഉണ്ടായതാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. രമ്യാ ഹരിദാസ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ കൈവരിക്കുന്ന സ്വീകാര്യതയാണ് ഇതിന് പിന്നലെന്നും അവര്‍ പറഞ്ഞു. ജിഷയുടെയും ജിഷ്ണു പ്രണോയുടെയും അമ്മമാരുടെ കണ്ണീര്‍ കാണന്‍ കഴിയാത്ത ഇടതുപക്ഷത്തി്‌ന സ്ത്രീകളുടെ ആത്മാഭിമാനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

‘രമ്യയെ പോലെ ഒരു മിടുമിടുക്കി പെൺകുട്ടി നാട്ടിലാകെ രാവും പകലും ഓടി നടക്കുന്നു. പാട് പാടുന്നു. പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നു. ആളുകളുടെ ഹൃദയം കവരുന്നു. ഇങ്ങനെ ഒരു ദളിത് പെൺകുട്ടി ആളുകളെ സ്വാധീനിക്കുന്നത് കൊണ്ടുള്ള പരാജയഭീതിയും അസൂയയും സ്ത്രീ വിരുദ്ധതയും പുറത്ത് ചാടിയതാണ്. വിജയ രാഘവനിലൂടെ പുറത്ത് വരുന്നത് ഇടതുപക്ഷത്തിന്റെ മുഴുവൻ ആശങ്കകളാണ്.” ലതിക  സുഭാഷ് സൂചിപ്പിച്ചു.
ദുരുദ്ദേശത്തോടെ വിജയരാഘവൻ സൂചിപ്പിച്ച പരാമർശം ഒരേസമയം രമ്യ ഹരിദാസിനും കുഞ്ഞാലികുട്ടിയ്ക്കും നേരെ ഓങ്ങുന്ന ഇരുതല മൂർച്ചയുള്ള വളാണെന്ന് അവര്‍ അവര്‍ അഴിമുഖത്തോട് പറഞ്ഞു.

“വിജയരാഘവന്റെ മോശമായ പരാമർശം രമ്യയെ തളർത്തുകയല്ല പകരം തിളക്കം വർധിപ്പിക്കുകയും കൂടുതൽ ശക്തിപകരുകയുമാണ് ചെയ്യുന്നത്.”   ഈ പരാമർശത്തിനെതിരെ എൽഡിഎഫ് സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മഹിളാ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുപോകുമെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
സ്ത്രീ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തിയ വിജയരാഘവൻ കൺവീനർ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും കോണ്‍ഗ്രസ് ഈ പരാമർശത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അവര്‍ പറഞ്ഞു

“രമ്യ ഇപ്പോൾ കടന്നുപോകുന്ന മാനസികാവസ്ഥ എനിക്ക് നന്നായി മനസിലാകും. 2011 ൽ മലമ്പുഴയിൽ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ വി. എസ്. അച്യുതാന്ദനെപ്പോലൊരു മുതിർന്ന നേതാവിൽ നിന്നും എനിക്ക് മോശം പരാമർശം നേരിടേണ്ടി വന്നതാണ്.  ഈ അടുത്ത സമയത്ത് പോലും എന്റെ പേര് ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത് ആ പഴയ പരാമർശവും ആളുകളുടെ നോവിപ്പിക്കുന്ന കമൻറ്റുകളുമാണല്ലോ എന്നോർത്ത് ഞാൻ കരഞ്ഞ് പോയിരുന്നു.  ഇത്തരം മോശം പരാമർശങ്ങൾ ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും സഹിക്കാനാകില്ല. ഞാൻ അനുഭവസ്ഥയാണ്.” വ്യക്തിപരമായ അനുഭവം കൂടി സൂചിപ്പിച്ചുകൊണ്ട് ലതിക സുബാഷ് പറയുന്നു.

നവോഥാനത്തെ കുറിച്ച് പ്രസംഗിക്കുന്ന ഇടതുപക്ഷക്കാരുടെ പ്രസംഗവും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും സ്ത്രീകളുടെ കണ്ണീരിനു മേൽ കെട്ടിപ്പെടുത്തതാണ് അവരുടെ രാഷ്ട്രീയവുമെന്നാണ് ലതിക സുഭാഷ് പറയുന്നത്.
ശബരിമല വിഷയത്തെ ഊതിപെരുപ്പിച്ച് അഭിനവ നവോത്ഥാന നായകനായി വെറുതെ ചമഞ്ഞിരിക്കാനേ പിണറായി വിജയന് കഴിയുകയുള്ളൂവെന്നും സ്ത്രീകളെ അംഗീകരിക്കാനറിയാത്ത ആ മുഖ്യമന്ത്രിയിൽ തന്നെ പോലെയുള്ള സ്ത്രീകൾക്ക് വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു.
‘പൊതുപ്രവർത്തന രംഗത്തേക്കിറങ്ങുന്ന സ്ത്രീകൾക്ക്  ഇടതുപക്ഷക്കാർ യാതൊരു ബഹുമാനവും നൽകുന്നില്ല.  സൂര്യനെല്ലി പെണ്കുട്ടിയുടെയോ ജിഷ്ണു പ്രണോയിയുടെ അമ്മയുടേയോ ജിഷയുടെ അമ്മയുടേയോ കണ്ണീര് കാണാത്ത ഇവർക്ക് എങ്ങനെയാണ് സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ വില മനസ്സിലാകുകയെന്നും അവര്‍ ചോദിച്ചു.

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍