TopTop
Begin typing your search above and press return to search.

പുതിയ മദ്യ നയം: മദ്യ വില്‍പനശാലകള്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും

പുതിയ മദ്യ നയം: മദ്യ വില്‍പനശാലകള്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും

പുതിയ മദ്യ നയം നടപ്പിലാക്കുന്നതോടെ ഇനി കേരളത്തിലെ ചില്ലറ മദ്യ വില്‍പനശാലകള്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി ഒന്‍പതുവരെയാണ് മദ്യശാലകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ ചില്ലറ മദ്യവില്‍പനശാലകളുടെ സമയം ഭേദഗതിയെക്കുറിച്ചു പറഞ്ഞിരുന്നില്ല. ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡുമാണു സംസ്ഥാനത്ത് ചില്ലറ മദ്യവില്‍പനശാലകള്‍ നടത്തുന്നത്.

ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയും വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഇക്കൂട്ടത്തില്‍ ബിയര്‍വൈന്‍ പാര്‍ലറുകളുടെ സമയം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബിയര്‍വൈന്‍ പാര്‍ലറുകളും ക്ലബുകളും ഇനി രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.


Next Story

Related Stories