ട്രെന്‍ഡിങ്ങ്

മട്ടന്നൂരിലെ ഇടതു വിജയം; അധികം ആഹ്ളാദിക്കരുതെന്നു പറയാന്‍ കാരണമുണ്ട്

കാല്‍ചോട്ടിലെ മണ്ണൊലിച്ചുപോയ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അവസ്ഥയാണ് പരിതാപകരം

കെ എ ആന്റണി

കെ എ ആന്റണി

മട്ടന്നൂര്‍ നഗരസഭ സിപിഎം നിലനിര്‍ത്തിയെന്നു മാത്രമല്ല മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എന്നത് ഉത്തര കേരളത്തില്‍ നിന്നുള്ള ഒരു വലിയ വാര്‍ത്ത തന്നെയാണിന്ന്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 ലും ജയം. യുഡിഎഫില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുത്തു. നേരത്തെ ഉണ്ടായിരുന്ന 14 സീറ്റില്‍ നിന്നും യുഡിഎഫിന് കിട്ടിയത് വെറും ഏഴ് സീറ്റ്. കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ഇറങ്ങിയ ബിജെപി വീണ്ടും സംപൂജ്യര്‍. ഇതൊക്കെയാണ് ഇന്ന് ഒട്ടു മിക്ക വാര്‍ത്താ ചാനലുകളും സംപ്രേഷണം ചെയ്ത വാര്‍ത്ത.

എല്ലാം ശരിയാണ്. വിജയം സിപിഎമ്മിന്റെതു തന്നെ. പഴശ്ശി തമ്പുരാനേക്കാള്‍, പഴശ്ശി കാര്‍ഷിക വിപ്ലവകാരികളുടെ സ്മരണകള്‍ ഇരമ്പുന്ന ഒരു മണ്ണെന്ന നിലയില്‍ ഈ വിജയം അത്ര കണ്ടു മതിമറക്കാനുള്ള വകയാണോ എന്ന സംശയം വീണ്ടും ഉണ്ടായത് സിപിഎം നേതാക്കളും സര്‍വോപരി കണ്ണൂര്‍ക്കാരും ആയ നേതാക്കള്‍ മുന്നോട്ടുവെച്ച വാദമുഖങ്ങള്‍ കൂടി കാണിക്കിലെടുത്താണ്. ഇടയില്‍ ഒന്നുകൂടി പറയേണ്ടതുണ്ട്. അത് കണ്ണൂരിലെ മാന്യശ്രീ ആര്‍എസ്എസ്സുകാരോടാണ്. നിങ്ങളെ നിങ്ങള്‍ തന്നെ വെട്ടി വീഴ്ത്തുന്ന ഇക്കാലത്ത് എവിടെ നിലനില്‍പ് എന്ന് അമിത് ഷായോട് ഒന്ന് ചോദിക്കണം. അക്കാര്യങ്ങള്‍ മറ്റൊരു വിഷയമാകയാല്‍ ഇന്നിപ്പോള്‍ സാധാ ലോക്കല്‍ കേസ് എന്ന് പറഞ്ഞ്, മോദിയേയും അമിത് ഷായേയും ഒക്കെ വില്‍പ്പന നടത്തി, തില്ലങ്കേരിയിലെ കലാപം തട്ടിപ്പ് എന്നു പറഞ്ഞു നടന്ന നിങ്ങള്‍ക്ക് ഇന്നിപ്പോള്‍ കിട്ടിയ തിരിച്ചടിയെക്കുറിച്ചു പിന്നീട് സംവദിക്കാം.

"</p

തുടക്കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തന്നെ വീണ്ടും തുടങ്ങാം. ഇവിടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് യുഡിഎഫ് – ബിജെപി മുന്നണികളികള്‍ക്കു വന്‍ പരാജയം തന്നെ. ഇതില്‍ നഷ്ടപ്പെട്ട സീറ്റുകളില്‍ പലതും യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗ് മത്സരിച്ച സീറ്റുകളാണ്. ഇത് വല്ലതും കുഞ്ഞാപ്പ അറിയുന്നുണ്ടോ എന്നറിയില്ല. നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും ലീഗിന്റെ ഉത്തര മലബാറിലെ, പ്രത്യേകിച്ചും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മണ്ണ് ഒലിച്ചു പോവുകയാണ്. മുസ്ലിം ലീഗിന്റെ മതേതര മുഖം എന്നേ നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ലോട്ടസ് ഈറ്റേഴ്‌സ് എന്ന കവിതയെങ്കിലും വായിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് ഏറെ ഉപകരിക്കും എന്ന് തോന്നുന്നു. അല്ലെങ്കില്‍ മോദി- ഷായെ മാത്രമല്ല, ചില നേരങ്ങളില്‍ മുളപൊട്ടുന്ന സിപിഎം ധാര്‍ഷ്ട്യത്തോടും പോലും എതിരിടാന്‍ പറ്റാത്ത വഞ്ചകന്റെ കുപ്പായം അണിയറയില്‍ തുന്നപ്പെട്ടുകൊണ്ടിരിക്കുന്നു എന്നറിയണം. കുപ്പായം തുന്നുന്നവര്‍ സ്വന്തക്കാര്‍ ആണെന്നതിനാല്‍ സ്വയം തിരിച്ചറിവ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി പറഞ്ഞ ആ കവിത ഒരാവര്‍ത്തി കൂടി മനസ്സിരുത്തി വായിക്കുന്നത് നല്ലത്.

ഭരണപക്ഷത്തിന്റെ താല്പര്യപ്രകാരം പഞ്ചായത്തായും നഗരസഭയായും വേഷപ്പകര്‍ച്ച ലഭിക്കുന്ന മട്ടന്നൂരിന്റെ സ്ഥിര അവകാശികള്‍ എന്ന് പറഞ്ഞു നടക്കുന്നവരും അറിയേണ്ട ഒരു കാര്യം ഉണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ഡെങ്കി പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടന്ന ഒരു മുനിസിപ്പാലിറ്റിയില്‍ ഇനിയും നല്ല കാര്യങ്ങള്‍ ചെയ്തിട്ടില്ല. ഇനിയും ഇത് തുടരുന്നതും ജനങ്ങളെ ജാമ്യത്തില്‍ എടുക്കുന്നതും അത്ര കണ്ടു ശരിയല്ല എന്ന് എണ്ണിയ വോട്ടുകള്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാകും. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മോദിയെയെയും ഷായെയും പ്രാര്‍ഥിക്കുന്നവരുടെ എണ്ണം ഈ നാട്ടിലും വര്‍ധിച്ചു വരാന്‍ ഇടയുണ്ട്. ആളുകള്‍ താത്കാലിക ലാഭം കാണുന്ന ഇക്കാലത്ത് പഴശ്ശി, തില്ലങ്കേരി സഖാക്കളുടെ പിന്‍തലമുറ നിങ്ങളെയും ഒറ്റുകാര്‍ എന്ന് വിളിക്കാന്‍ അവസരം നല്‍കാതിരുന്നാല്‍ ഏറെ നന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍