Top

ശവക്കല്ലറ ബിസിനസും പീഡനവും തിരുനാള്‍ ഫണ്ട് അടിച്ചു മാറ്റലുമൊക്കെ തെളിവുള്ള കുറ്റങ്ങളല്ലാതെ മറ്റെന്താണ്?

ശവക്കല്ലറ ബിസിനസും പീഡനവും തിരുനാള്‍ ഫണ്ട് അടിച്ചു മാറ്റലുമൊക്കെ തെളിവുള്ള കുറ്റങ്ങളല്ലാതെ മറ്റെന്താണ്?
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് വിവാദം സിറോ മലബാര്‍ സഭയില്‍ അന്തസംഘര്‍ഷം മൂര്‍ഛിപ്പിച്ചിരിക്കുകയാണ്. സഭാനിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്നു തുറന്നു സമ്മതിച്ചുകൊണ്ട് സര്‍ക്കുലര്‍ വരെ ഇറങ്ങിക്കഴിഞ്ഞു. അതേസമയം മാര്‍ ആലഞ്ചേരിക്കെതിരായ ഗൂഡാലോചനയാണ് പിന്നിലെന്നാണ് ഒരു വിഭാഗം വൈദികര്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കെസിവൈഎമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാധ്യമപ്രവര്‍ത്തകയുമായ ഷെറിന്‍ വില്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കത്തോലിക്ക സഭയില വൈദികരുടെ വഴിവിട്ട പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഭൂമിയിടപാട് വിവാദത്തിനു മുന്‍പ് തന്നെ വിചാരണ ചെയ്യേണ്ടതും തെറ്റുകാരെ നടപടികള്‍ക്ക് വിധേയരാക്കേണ്ടതുമായ നിരവധി അന്യായ പ്രവര്‍ത്തികള്‍ സഭയില്‍ വൈദികര്‍ മൂലം ഉണ്ടായിട്ടുണ്ടെന്നും അതിനെതിരേ ആദ്യം പ്രതികരിച്ചു തുടങ്ങണമെന്നുമായിരുന്നു ഷെറിന്‍ എഴുതിയത്.

http://www.azhimukham.com/trending-sherin-wilsons-facebook-post-on-athirupatha-land-sale-controversy/

എന്നാല്‍ ഷെറിന്‍ വില്‍സന്റെ പോസ്റ്റ് വന്നതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഒരുകൂട്ടം വൈദികരും കത്തോലിക്ക യുവജന പ്രസ്ഥാനക്കാരും ഷെറിനെതിരേ രംഗത്തു വന്നു. തെറ്റായതും സഭയേയും വൈദികരെയും അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം ചെയ്യുന്നതുമായ പ്രവര്‍ത്തികളാണ് ഷെറിന്‍ നടത്തിയിരിക്കുന്നതെന്നതതടക്കം ഷെറിനെതിരേ വ്യക്തിപരമായ ആക്ഷേപങ്ങളും ഉന്നയിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ പ്രതികരിച്ചത്.

എന്നാല്‍ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ അക്ഷേപങ്ങളെന്നും ഷെറിന്‍ വില്‍സന്‍ പറയുന്നു. 'കത്തോലിക്കാ സഭയിലെ കണ്ണടച്ച് പാലുകുടിക്കുന്ന ചിലപൂച്ചക്കുട്ടന്മാരോടും ഉറക്കം നടിക്കുന്നവരോടും പറയാനുള്ളത്....' എന്ന തലക്കെട്ടോടു കൂടി ഷെറിന്‍ വില്‍സന്‍ തനിക്കെതിരേയുള്ള പ്രചരണങ്ങളോടു പ്രതികരിക്കുന്നു...

'ഞാന്‍ ഒന്നും കണ്ടില്ലേ' എന്ന് പറഞ്ഞു കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ, സഭയിലെ നല്ലതു മാത്രം കാണുകയും സ്വന്തംസഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ബല്യ നേതാക്കന്മാരായി തലപ്പത്തിരിക്കുന്നത്! അല്ലെങ്കിലും 'ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും' എന്നാണല്ലോ ചൊല്ല് !!! ഉറങ്ങുന്നവരെ എഴുന്നേല്‍പ്പിക്കാന്‍ എളുപ്പമാണ്... പക്ഷെ ഉറക്കം നടിക്കുന്നവരെ എഴുന്നേല്‍പിക്കാന്‍ അത്ര എളുപ്പമല്ല!!!

കത്തോലിക്കാ സഭയില്‍ പൂര്‍ണ പവിത്രതയോടെ വൈദികവൃത്തിയിലേര്‍പ്പെടുന്നവരെ നാം തിരിച്ചറിയാറുണ്ട്. എന്നാല്‍ ആ വൈദികര്‍ക്കുകൂടി കളങ്കമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ സഹപ്രവര്‍ത്തകരെ തുറന്നു കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ വൈദികരില്‍ നിന്നും അതുപോലെ തന്നെ തികഞ്ഞ വിശ്വാസികളെന്നു പറഞ്ഞ് 'ക്ഷീരമുള്ള അകിടിന്‍ചുവടായ' സഭയുടെ പല പ്രസ്ഥാനങ്ങളിലും കടിച്ചുതൂങ്ങി കിടന്നു സഭയുടെ ചോരയൂറ്റുന്ന ചില ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളില്‍ നിന്നുംവിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നബോധ്യത്തോടെയായിരുന്നു ഞാന്‍ ആദ്യത്തെ കുറിപ്പിടുന്നത്. അതില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും അത് തെളിയിക്കാനുള്ള ശേഷിയുണ്ടെന്നും ഉറപ്പുള്ളതുകൊണ്ടും, ഞാന്‍ അംഗമായ കത്തോലിക്ക സഭയില്‍ അടിയുറച്ച വിശ്വാസമുള്ളതുകൊണ്ടും കൂടി തന്നെയായിരുന്നു ആ പോസ്റ്റ്.

http://www.azhimukham.com/kerala-ernakulam-angamaly-archdioceses-karunalayalam-land-sale-illegal-allegation/

ഇത്ര ഉറപ്പോടുകൂടി ശവക്കല്ലറ ബിസിനസ്സും, തിരുന്നാള്‍ പിരിവു സ്വന്തം അക്കൗണ്ടിലാക്കിയ കാര്യവും മനുഷ്യക്കടത്തിന്റെ പിന്നാമ്പുറങ്ങളും പള്ളി കോണ്‍ട്രാക്ടര്‍ വര്‍ക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യവും നിയമപരമായി കൈകാര്യം ചെയ്തവര്‍ക്കുപോലുമില്ലാത്ത ഉറപ്പ്(എന്റെ വിശ്വാസം കണ്ടിട്ടും കണ്ടിട്ടില്ലെന്നു നടിക്കുന്നതെന്നു) എനിക്കുണ്ടെങ്കില്‍ സംശയിക്കണമെന്ന്ഒരു പാതിരി പറയുന്നതായി കണ്ടു. എഴുതിയതിന്റെ ആധികാരികത തെളിയിക്കാന്‍ കൊച്ചുപാടുപെടുമെന്നു പറഞ്ഞതും കണ്ടച്ചോ!!! മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കേരളത്തിലെ പള്ളികളിള്‍ സംഭവിച്ചതാണ്, അതില്‍ എന്റെ ഇടവകയും ഉള്‍പ്പെടും!!!അതുകൊണ്ടു തന്നെയാണ് ആധികാരികമായി പറയാന്‍ സാധിച്ചതും. എന്റെ ഇടവകയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ആ വൈദികനെ ഇടവക സമൂഹം കണ്ടം വഴിയല്ല നടുറോഡിലൂടെ തന്നെയാണ് ഓടിച്ചത്... ഇതുപോലുള്ളവരെ പള്ളിക്ക് വേണ്ടെന്ന മുന്നറിയിപ്പോടെ...!!!

കര്‍ത്താവിന്റെ മുറിവില്‍ വിരലിട്ടു നോക്കിയപ്പോഴാണല്ലോ തോമാസ് ശ്ലീഹ വരെ വിശ്വസിച്ചത്! തോമാസിന്റെ പിന്‍ഗാമികളായ പലര്‍ക്കും കണ്ടുമനസിലാക്കാനായി കുറച്ചു തെളിവുകള്‍ ഇതിന്റെ കൂടെ ചേര്‍ക്കുന്നുണ്ട്...എല്ലാം ഫേസ്ബുക്കില്‍ ഇട്ടാല്‍ സഭ്യമല്ലാതത്തു പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഞാന്‍ അകത്തായാലോ!കണ്ണടച്ച് ഇരുട്ടാക്കിയ ജീവിതത്തില്‍ നിന്ന് മാറണമെന്ന തോന്നിയാല്‍,സമയമുള്ളപ്പോള്‍ വിളിച്ചിട്ട് വന്നാല്‍ അനുഭവസ്ഥരായ കുറച്ചു വിശ്വാസികളുടെ പക്കല്‍ കൊണ്ടുപോകാം... മുകളില്‍ വിവരിച്ച ചില വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നിങ്ങളോട് നേരിട്ട് പങ്കുവയ്ക്കും.

http://www.azhimukham.com/kerala-syro-malabar-ernakulam-angamaly-archdiocese-land-sail-allegation-almaya-forum-demands-bishop-sebastian-adayanthrath-resignation/

റോബിന്‍ വടക്കുഞ്ചേരിയും വീട്ടമ്മയുമായി ഒളിച്ചോടിയ അച്ഛനും ഒറ്റപ്പെട്ടവയാണെന്ന് ചിലര്‍ പറയുമ്പോഴും അവര്‍ മറന്നുപോയെന്നു തോന്നുന്നു പുറത്തുവരാതെ (വിശ്വാസത്തിന്റെ പേരില്‍ പലരും പുറത്തു പറയാതെ പോയ) സംഭവങ്ങള്‍!!!റോബിന്‍ വടക്കുംഞ്ചേരി കേസില്‍ സഭയും സംഘടനകളും മാപ്പു പറഞ്ഞതിന്റെ റിപ്പോര്‍ട്ടുകളുടെ കെട്ടിന്റെ കണക്ക് പറഞ്ഞ വൈദികനോട് ഒരൊറ്റ ചോദ്യം;ആ കുട്ടിക്കും കുടുംബത്തിനും അവരുടെ പഴയ ജീവിതം തിരികെ കൊടുക്കാനാകുമോ?

http://www.azhimukham.com/kerala-syro-malabar-archdiocese-land-sale-allegations-manipulation-against-mar-george-alencherry-supporters-says/

ചെറുപ്പത്തില്‍ തിരുബാലസഖ്യത്തിലും പിന്നീട് സി.എല്‍.സിയിലും കെ.സി.വൈ.എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ട്...സംഘടനകളില്‍ പ്രവര്‍ത്തിച്ചപ്പോഴത്രയും സത്യസന്ധതയോടെ തന്നെയാണ് പ്രവര്‍ത്തിച്ചതും. പക്ഷെ നട്ടെല്ല് വളച്ചു എവിടെയും പ്രവര്‍ത്തിച്ചിട്ടില്ല! സ്ഥാനങ്ങള്‍ മോഹിച്ചായിരുന്നെങ്കില്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന ചിലരെപ്പോലെ ഇന്നും ഞാന്‍ സജീവമായി സംഘടനകളിലുണ്ടായിരുന്നേനെ!!!35 വയസ്സെന്ന പ്രായപരിധി ലംഘിച്ചും യുവജന സംഘടനയില്‍ അതിരൂപതാ പ്രസിഡന്റായിരുന്നയാളെ സംരക്ഷിച്ചിരുന്നവരോട് എന്ത് പറയാന്‍?

ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തെന്നതിന്റെ പേരില്‍ സംഘടനയില്‍ പല സ്ഥാനങ്ങളും വഹിച്ച മഹതിയുടെ(കുറുക്കു വഴിയിലൂടെ സിബിസി യൂത്ത് അവാര്‍ഡ് നേടിയെടുത്തെന്നു അന്ന് പറയപ്പെട്ടിരുന്ന) സഹോദരന്‍ എന്നോട് നടത്തിയ ഭീഷണി അന്ന് സംഘടനയില്‍ സഹപ്രവര്‍ത്തകരായ പുണ്യാളന്‍മാര്‍ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നു??? റിയാലിറ്റി ഷോയില്‍ പങ്കെടുത്തയാള്‍ക്ക് സഭയിലും കെസിവൈഎമ്മിലും ആക്ടീവ് ആയിക്കൂടത്രേ! യോഗത്യയില്ലത്രേ!!! ഇതായിരുന്നു ആ പുണ്യാത്മാവിന്റെ ആക്രോശം!!! മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഓര്‍ക്കാനായി പറഞ്ഞന്നേയുളളു!

http://www.azhimukham.com/kerala-land-sale-allegation-ernakulam-angamaly-archdioceses-debt-crores-syro-malabar/

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച സഹപ്രവര്‍ത്തകന്റെ വാര്‍ത്ത കണ്ട കെസിവൈഎം നേതാക്കള്‍ സ്വന്തം സംഘടനയിലെ രൂപതാ ഭാരവാഹിയിയായിരുന്ന ആള്‍ ഇടവകയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത കണ്ടിരിക്കാന്‍ സാധ്യതയില്ല? സംസ്ഥാന സമിതിയിലെ അംഗങ്ങളെ വച്ച് കഥകളിറക്കിയതും മറന്നുകാണും? പിന്നെ ഉത്തരം മുട്ടുമ്പോള്‍ എന്റെ തൊഴില്‍ മേഖലയെ അവഹേളിച്ച് ചര്‍ച്ച വഴിതിരിക്കാന്‍ ശ്രമിക്കുന്നതാണോ നേതാക്കന്‍മാരെ മാന്യത?

ബൈബിള്‍ വായിക്കുകയും പള്ളിയില്‍ പോകുകയും മാത്രമല്ല, തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും. ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടവാറെടുത്തു അടിച്ചോടിച്ച യേശുവിനെ ഓര്‍ക്കുന്നില്ലേ? സഭയിലെ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെആട്ടിയോടിക്കാന്‍ ചാട്ടവാറെടുക്കേണ്ടിവന്നാല്‍ അത് ചെയ്യുക തന്നെ വേണം! ഇത് ശുദ്ധീകരണത്തിന്റെ നാളുകളാണ്! വെറുതെ പള്ളിയില്‍ പോയി, ബൈബിള്‍ വായിച്ചു എന്നുവരുത്തി സഭയോടുള്ള കടം വീട്ടാതെ, കാഴ്ചയില്ലെന്നു അഭിനയിക്കാതെ, ഉറക്കം നടിക്കാതെ, കണ്ണും മനസ്സും തുറന്നു ജീവിക്കു!

http://www.azhimukham.com/kerala-syro-malabar-archdiocese-land-scam-mar-george-alencherry-telling-lies-allegations-against-him/

എനിക്ക് വൈദികരെയോ, പുണ്യാത്മാക്കളായ സംഘടനാ നേതൃത്വത്തെയോ അല്ല, കര്‍ത്താവിനെ മാത്രം ബോധിപ്പിച്ചാല്‍ മതി.

ഷേക്‌സിപിയറിന്റെവാക്കുകള്‍ (BRUTUS SAYS'CAESAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!')കടമെടുത്തപ്പോള്‍, നാടിനെഓര്‍ക്കന്‍പറഞ്ഞവര്‍ക്കായി രാഷ്ട്രപിതാവ്മഹാത്മഗാന്ധിയുടെവാക്കുകള്‍ പറയാം...'I LIKE YOUR CHRIST. I DO NOT LIKE YOUR CHRISTIANS.YOUR CHRISTIANS ARE SO UNLIKE YOUR CHRIST!!!'

ഇപ്പോള്‍ ചര്‍ച്ചാവിഷയമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ നിന്നും ചര്‍ച്ചകള്‍ വഴിമാറിപ്പോകാതിരിക്കട്ടെ. എറണാകുളം അങ്കമാലി അതിരൂപതാംഗം എന്ന നിലയില്‍ കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ നിലപാട്!!! സഭാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മാത്രം ഒരു കൂട്ടം വൈദികരും മെത്രാന്‍മാരും വളഞ്ഞ് ആക്രമിക്കുമ്പോള്‍ പ്രതികളായ മറ്റുള്ളവര്‍ രക്ഷപ്പെടരുതെന്നുമാത്രം!!! 'ധാര്‍മ്മികത' മൂലം പ്രതികരിക്കുന്നെന്നു പറയുന്ന വൈദീകര്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കാതെ സഭയിലെ 'ചില' വൈദീകരുടെ ദുഷ്പ്രവര്‍ത്തികള്‍ക്കെതിരെയും വാ തുറക്കട്ടെ!!!!

എന്ന്

ഷെറിന്‍ വില്‍സണ്‍

കെസിവൈഎം മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം (പിന്നാമ്പുറക്കഥ പഴയതു തന്നെ..അതിനാല്‍ ആവര്‍ത്തിക്കുന്നില്ല)

(ശവക്കല്ലറ ബിനിനസ്സ് നടത്താന്‍ നോക്കിയ വൈദികന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ നിര്‍ദ്ദേശത്തിന്റെ കോപ്പി, പൊക്കമില്ലാത്തതിന്റെ പേരില്‍ അള്‍ത്താരയില്‍ കേറരുതെന്ന് പറഞ്ഞ് അധിക്ഷേപിച്ച വൈദീകനെതിരെ നല്‍കിയ പരാതിയുടെ കോപ്പി, വൈദികന്റെ ചെയ്തികളില്‍ മടുത്ത ഇടവകാംഗങ്ങള്‍ അരമനയില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്റെയും രേഖകള്‍ തുടങ്ങിയവ താഴെ കൊടുക്കുന്നു!!!?)


Next Story

Related Stories