UPDATES

ട്രെന്‍ഡിങ്ങ്

കാലവര്‍ഷം ഇന്നെത്തുമെന്ന് പ്രതീക്ഷ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ന് (ശനിയാഴ്ച) എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 9, 10, 11 തിയ്യതികളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. മഴ കനക്കുമെന്നതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും മാന്നാർ കടലിടുക്കിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. അറബിക്കടലില്‍ മധ്യപടിഞ്ഞാറന്‍ ഭാഗത്തായി ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപം കൊണ്ടേക്കും. ഇത് മണ്‍സൂണ്‍ വരവ് ഉറപ്പാക്കും.

മുന്നൊരുക്കങ്ങള്‍ക്ക് ദുരന്തനിവാരണ അതോരിറ്റിയുടെ നിര്‍ദ്ദേശം

തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ക്യാമ്പുകള്‍ തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ദുരന്തനിവാരണ അതോരിറ്റി നിര്‍ദ്ദേശം നല്‍കി.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ ഈ ദിവസങ്ങളിലുണ്ടാകും.

ഇന്ന് (ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച വയനാട് ജില്ലയിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍