UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രി ബന്ധുവിന് വേണ്ടി തഴഞ്ഞത് അഞ്ച് എംബിഎക്കാരെ; കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു

അപേക്ഷ നല്‍കിയ ഏഴ് പേരില്‍ ആരും യോഗ്യരായവര്‍ ഇല്ലാതിരുന്നതിനാല്‍ ബന്ധുവായ അദീപിനെ വിളിച്ച് നിര്‍ബന്ധിച്ച് ചുമതലയേല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ വാദം.

തഴഞ്ഞവര്‍ മന്ത്രി ബന്ധുവിനേക്കാള്‍ യോഗ്യതയുള്ളവര്‍. കെ ടി ജലീലിനുള്ള കുരുക്ക് മുറുക്കി യൂത്ത് ലീഗ് വീണ്ടും. ധനവകുപ്പ് അണ്ടര്‍ സെക്രട്ടറിയും എസ്ബിഐ ജനറല്‍ മാനേജരുമടക്കമുള്ളവര്‍ അപേക്ഷകരായി ഉണ്ടായിട്ടും ഇവരെയെല്ലാം ഒഴിവാക്കിയാണ് ബന്ധുവിന് നിയമനം നല്‍കിയിതെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അപേക്ഷ നല്‍കിയ ഏഴ് പേരില്‍ ആരും യോഗ്യരായവര്‍ ഇല്ലാതിരുന്നതിനാല്‍ ബന്ധുവായ അദീപിനെ വിളിച്ച് നിര്‍ബന്ധിച്ച് ചുമതലയേല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ വാദം. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിതനായ കെ ടി അദീപിനേക്കാള്‍ യോഗ്യതയുണ്ടായിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവുകളാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പുറത്തുവിട്ടത്.

അപേക്ഷിച്ചവരും അവരുടെ യോഗ്യതയും

വി പി അനസ്- എംബിഎ, അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം

പി മോഹനന്‍- എംബിഎ, എസ്ബിഐ റീജ്യണല്‍ മാനേജര്‍, 3 വര്‍ഷം പ്രവര്‍ത്തി പരിചയം

സഹീര്‍ കാലടി- എംബിഎ, മലപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്ലിലെ ഫിനാന്‍സ് മാനേജര്‍, 11 വര്‍ഷം പ്രവര്‍ത്തിപരിചയം

റിജാസ്-എംബിഎ, ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ മാനേജര്‍, ഐസിഐസിഐ ബാങ്ക്, സ്വകാര്യ ഇന്‍ഷൂറന്‍സ് ബാങ്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തി പരിചയം

സാജിദ് മുഹമ്മദ്- എംബിഎ, അഞ്ച് വര്‍ഷം പ്രവര്‍ത്തനപരിചയം

വി. ബാബു- ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറി, എംബിഎ യോഗ്യതയില്ല

എംബിഎ അല്ലെങ്കില്‍ ബിടെക്, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം എന്നിവയാണ് യോഗ്യതയായി 2016ല്‍ പുറത്തിറങ്ങിയ വിജ്ഞാപനത്തിലുള്ളത്. മന്ത്രിയുടെ ബന്ധു അദീപിന് എംബിഎ യോഗ്യതയുണ്ടായിരുന്നില്ല. ബിടെക് ബുരുദധാരിയാണ് അദീപ്. ഏഴ് പേര്‍ അപേക്ഷിച്ചതില്‍ മൂന്ന് പേര്‍ മാത്രമാണ് അഭിമുഖത്തില്‍ പങ്കെടുത്തതെന്നും, അവര്‍ക്ക് യോഗ്യതയില്ലാത്തതിനാല്‍ ഒഴിവാക്കിയെന്നും, മറ്റാരും യോഗ്യരല്ലാത്തതിനാല്‍ മാത്രം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നേരിട്ട് ഫോണില്‍ വിളിച്ച് അദീപിനോട് ചുമതലയേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നുമായിരുന്നു മന്ത്രിയുടെ വാദം. തനിക്ക് താല്‍പര്യമില്ല എന്ന് പറഞ്ഞിരുന്നെങ്കിലും അദീപിന് ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ പോസ്റ്റില്‍ ലഭിക്കുന്ന വേതനവും ആനുകൂല്യവും നല്‍കാമെന്നും മറ്റാരെങ്കിലും ആ തസ്തികയിലേക്ക് വരുന്നത് വരെ ചുമതലയേല്‍ക്കണമെന്നും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കെ ടി അദീപ് മാനേജറായി ചുമതലയറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു. സ്വകാര്യ ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിക്കാനാവില്ല എന്ന ആരോപണമുയര്‍ന്നപ്പോള്‍ അങ്ങനെ മുമ്പും നടന്നിട്ടുള്ളതാണെന്നും സര്‍ക്കാരിന് താത്പര്യമുള്ളവരെ ഡെപ്യൂട്ടേഷനില്‍ വെക്കാമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

ബന്ധു നിയമനാരോപണം നിഷേധിക്കുന്ന മന്ത്രി നിയമന യോഗ്യതയില്‍ ഇളവുവരുത്തിയതായി സമ്മതിച്ചിരുന്നു. ബിടെക് ബിരുദം മുമ്പ് യോഗ്യതയില്‍ ഉണ്ടായിരുന്നില്ല. ഇത് ബന്ധുവിനായി ഇളവ് ചെയ്തതാണെന്ന നേരത്തെ യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനം സംബന്ധിച്ച് മുമ്പ് മന്ത്രിസഭ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല എന്ന ആരോപണവുമുണ്ട്. ബന്ധുനിയമനത്തിന്റെ പേരില്‍ മുമ്പ് മന്ത്രി ഇ പി ജയരാജന് രാജിവെക്കേണ്ടി വന്നിരുന്നു. അന്ന് ബന്ധുനിയമനം വിവാദമായപ്പോള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍, എംഡി, ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത് പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് വഴിയാവണമെന്ന് മന്ത്രിസഭ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാതെയാണ് കെ ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത്.

നിയമനം നടത്തിയത് ധനവകുപ്പ് അറിയാതെയാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കുമ്പോള്‍ അനുബന്ധ ഫയല്‍ ഉണ്ടാക്കിയാണ് അദീപിനെ നിയമിച്ചത് എന്ന ആരോപണവുമുണ്ട്.

അത് ഉണ്ടയില്ലാ വെടി ആയേക്കില്ല; നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് എംഡി; മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍