ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മന്ത്രിയും ഡിജിപിയും; നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുന്നു

ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി പ്രതിരോധം തീര്‍ക്കാന്‍ അയ്യായിരത്തിലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തുമെന്നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ പങ്കുവക്കുന്ന വിവരമെന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡിജിപി ലോക്‌നാഥ് ബെഹ്രയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുന്നില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നട തുറക്കുന്ന ദിവസമായ അഞ്ചിന് രാവിലെ എട്ട് മണി മുതലേ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കൂ എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പമ്പയില്‍ ഒന്നും ചിത്രീകരിക്കാനില്ലെന്ന് ഐജി അശോക് യാദവ് പറഞ്ഞു. മാധ്യമങ്ങളെ സന്നിധാനത്തേയ്ക്ക് എപ്പോള്‍ കടത്തിവിടണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് എസ് പി മഞ്ജുനാഥ് അറിയിച്ചു. അതേസമയം മാധ്യമങ്ങളെ ഇന്ന് കടത്തിവിടാമെന്നാണ് പറഞ്ഞിരുന്നത് എന്നാണ് മലയാള മനോരമ പറയുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ഇന്ന് പ്രവേശനം അനുവദിക്കാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. ചിത്തിര ആട്ട വിശേഷാല്‍പൂജയോട് അനുബന്ധിച്ചാണ് നാളെ ഒരു ദിവസത്തേയ്ക്ക് ശബരിമല ക്ഷേത്ര നട തുറക്കുന്നത്.

ചിത്തിര ആട്ട വിശേഷാല്‍പൂജയോട് അനുബന്ധിച്ചാണ് നാളെ ഒരു ദിവസത്തേയ്ക്ക് ശബരിമല ക്ഷേത്ര നട തുറക്കുന്നത്. ഇരുപതോളം കമാന്‍ഡോ സംഘങ്ങളും വനിതാ ഉദ്യോഗസ്ഥരുമടക്കം വലിയ പൊലീസ് വിന്യാസമാണ് ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതോളം കമാന്‍ഡോ സംഘങ്ങളും വനിതാ ഉദ്യോഗസ്ഥരുമടക്കം വലിയ പൊലീസ് വിന്യാസമാണ് ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനം നടത്താന്‍ സുരക്ഷ തേടി യുവതികളോ 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളോ സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി പ്രതിരോധം തീര്‍ക്കാന്‍ അയ്യായിരത്തിലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തുമെന്നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ പങ്കുവക്കുന്ന വിവരമെന്ന് അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായി പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായി പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധത്തില്‍ സജീവമാണ്. ഇതിനിടെ ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

‘ചാവേറുകളാ’യി ഇരുമുടിക്കെട്ടുമായി ആര്‍എസ്എസ് ശബരിമലയിലേക്ക്; ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്ന് കര്‍മ്മസമിതി

ശബരിമല: ദര്‍ശനത്തിന് ആരെത്തിയാലും സംരക്ഷണം നല്‍കുമെന്ന് പോലീസ്; എന്തു വില കൊടുത്തും തടയാന്‍ പ്രതിഷേധക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍