TopTop
Begin typing your search above and press return to search.

ശശി തരൂരിന്റെ വിശദീകരണത്തില്‍ തൃപ്തിയായി: 'മോദി സ്തുതി' വിവാദത്തില്‍ നടപടിയില്ലെന്ന് മുല്ലപ്പള്ളി

ശശി തരൂരിന്റെ വിശദീകരണത്തില്‍ തൃപ്തിയായി:

പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖ നേതാക്കളാണ് ശശി തരൂരിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുണ്ടായിരുന്നത്.

'മോദി സ്തുതി' വിവാദത്തില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ നടപടിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദം അവസാനിച്ചതായും ഇനി ഇതിന്മേല്‍ പരസ്യപ്രതികരണവുമായി ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മോദിയെ ന്യായീകരിച്ചില്ലെന്നും തന്നോളം മോദിയെ വിമര്‍ശിച്ച ഒരാളെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സിലുണ്ടോയെന്നും ചോദിച്ച്‌ കഴിഞ്ഞദിവസം ശശി തരൂര്‍ കെപിസിസി പ്രസിഡണ്ടിന് കത്തെഴുതിയിരുന്നു. കെപിസിസി പ്രസിഡണ്ട് തനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് എങ്ങനെയാണ് ചോര്‍ന്നതെന്നും അദ്ദേഹം ആരായുകയുണ്ടായി.

പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖ നേതാക്കളാണ് ശശി തരൂരിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുണ്ടായിരുന്നത്. തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ വിശകലനാത്മകമായി പറഞ്ഞ ചില കാര്യങ്ങളെ തരൂര്‍ പിന്തുണച്ചിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മോദിയെ നിഷ്ഠൂരനായി ചിത്രീകരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. അദ്ദേഹത്തിന്റെ ചില പദ്ധതികള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അതുകൂടി മനസ്സിലാക്കാതെ കണ്ണടച്ച്‌ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജയ്റാം രമേശ് പറയുകയുണ്ടായി. ഇതിനെ പിന്തുണച്ച്‌ തരൂര്‍ ട്വീറ്റ് ചെയ്തു. മോദി നല്ല കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ അത് പറയാനും തയ്യാറാകണമെന്ന് തരൂര്‍ ഈ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇത് പ്രത്യേകമായി എടുത്താണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമണം തുടങ്ങിയത്.

അതെസമയം തരൂരിനെ ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിയിടരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ രംഗത്തു വന്നു. തരൂര്‍ മോദി അനുകൂലിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശശി തരൂരിന്റെ 'പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു' എന്ന പുസ്തകം വായിച്ചൊരാള്‍ക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. കോണ്‍ഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂര്‍ ഇല്ലാത്ത കോണ്‍ഗ്രസിനെയോ മതേതര കേരളത്തിന് സങ്കല്‍പിക്കാന്‍ കഴിയില്ലെന്നും മുനീര്‍ പറഞ്ഞു.


Next Story

Related Stories