ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സമരം: ഉമ്മന്‍ചാണ്ടി, എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി ഇന്ന് കോടതിയില്‍ ഹാജരാകും

റാന്നി കോടതിയില്‍ രാവിലെ 11 മണിക്കാണ് കേസ് പരിഗണിക്കുന്നത്.

ശബരിമല സമരത്തില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും ഇന്ന് കോടതിയില്‍ ഹാജരാകും. ശബരിമലയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്താണ് യുഡിഎഫ് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ജാമ്യം എടുക്കാനാണ് ഉമ്മന്‍ ചാണ്ടി, എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി എന്നിവര്‍ ഹാജരാകുന്നത്. റാന്നി കോടതിയില്‍ രാവിലെ 11 മണിക്കാണ് കേസ് പരിഗണിക്കുന്നത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാന്‍ എത്തിയ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ വിടാനാകില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് നേതാക്കളുടെ നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയായിരുന്നു.

പിന്നീട് അനുമതി കിട്ടി പമ്പയിലെത്തിയ യുഡിഎഫ് സംഘം അവിടെയും പ്രതിഷേധം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍