ന്യൂസ് അപ്ഡേറ്റ്സ്

മനിതി: ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്ന് തന്ത്രിയോട് പന്തളം കുടുംബം ആവശ്യപ്പെട്ടു

ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം കുടുംബത്തിന്റെ പ്രതിനിധി ശശികുമാര വർമ തന്ത്രിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുവതികൾ സന്നിധാനത്ത് എത്തിയാൽ നടയടച്ച് താക്കോൽ തങ്ങളെ ഏൽപ്പിക്കാനാണ് പന്തളം കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

അതെസമയം ചെന്നൈയിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം മലചവിട്ടാൻ പമ്പവരെ എത്തിയിരിക്കുകയാണ്. ഇതെത്തുടർന്ന് സന്നിധാനത്ത് പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കോട്ടയത്ത് റോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധം നടക്കുകയാണ്. പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് യുവതികൾക്ക്.

പൂലർച്ചെ മൂന്നു മണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിലെത്തിയത്. ഇവരിൽ ആറുപേർ പതിനെട്ടാംപടി കയറാൻ ശ്രമിക്കും. ബാക്കിയുള്ളവർ സന്നിധാനം വരെ എത്തും. തമിഴ്നാട് കമ്പംമേട് വഴിയാണ് മനിതി സംഘം എത്തിയിരിക്കുന്നത്.

ദേവസ്വം ഉദ്യോഗസ്ഥനായ തന്ത്രിയോട് പന്തളം കുടുംബം നടയടച്ച് താക്കോലേൽപ്പിക്കാൻ ഉത്തരവിട്ടത് കഴിഞ്ഞ നടതുറപ്പിന് വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍