UPDATES

ട്രെന്‍ഡിങ്ങ്

പെരിയ ഇരട്ടക്കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സിപിഎം പ്രവര്‍ത്തകന്‍ സുബീഷിനെ പുലര്‍ച്ചെ രണ്ട് മണിക്ക് പിടികൂടി

കൊലപാതകം നടത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുബീഷ് ഷാര്‍ജയിലേക്ക് കടന്നിരുന്നു.

പെരിയ ഇരട്ടക്കൊലപ്പാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയപ്പോഴായിരുന്നു സുബീഷിനെ അറസ്റ്റ് ചെയ്തത്.

കൊലപാതകം നടത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുബീഷ് ഷാര്‍ജയിലേക്ക് കടന്നിരുന്നു. സുബിഷീന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അതേസമയം സിപിഎം നേതൃത്വം ഇടപെട്ടാണ് സുബീഷിനെ നാട്ടിലെത്തിച്ചതെന്നും തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വച്ച് സുബീഷിനെ അറസ്റ്റ് ചെയ്തതെന്നുമാണ് വിവരം.

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് അര്‍ദ്ധരാത്രിയോടെയാണ് കാസര്‍കോട് പെരിയ സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘമാളുകള്‍ ക്രൂരമായി വെട്ടിക്കൊന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയ്ക്കും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയ്ക്കും ഉടന്‍ തന്നെ ജാമ്യം ലഭിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷണം ഉണ്ടാവുമെന്ന് ഭയന്നുള്ള അറസ്റ്റ് നാടകമാണിതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പതിനാലാം തീയതി ഉച്ചയ്ക്കാണ് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനെയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. 201, 212 വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

 

Read: വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍