മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം: കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് പിണറായി വിജയൻ

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായക്കാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനം ഇന്നാണ് വന്നത്. മോദി സർക്കാർ 2019 തെരഞ്ഞെടുപ്പ് മുന്നിൽ‌ക്കണ്ട് നീക്കങ്ങൾ നടത്തുകയല്ലേയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലേക്ക് കടക്കാൻ ഇപ്പോൾ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക … Continue reading മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം: കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് പിണറായി വിജയൻ