TopTop

എന്റെ മഞ്ജു വാര്യരേ, തേക്കിന്‍കാട് മൈതാനത്തിരിക്കുന്നതും കാലില്‍ കാല്‍ കയറ്റി വയ്ക്കുന്നതും നോക്കുകയല്ല പിങ്ക് പോലീസ് പണി എന്നു കൂടി പറയാമോ?

എന്റെ മഞ്ജു വാര്യരേ, തേക്കിന്‍കാട് മൈതാനത്തിരിക്കുന്നതും കാലില്‍ കാല്‍ കയറ്റി വയ്ക്കുന്നതും നോക്കുകയല്ല പിങ്ക് പോലീസ് പണി എന്നു കൂടി പറയാമോ?
കേരളത്തിലെ സ്ത്രീകളെ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചു തുടങ്ങിയതാണ്‌ പിങ്ക് പോലീസ്. ആരെങ്കിലും ഉപദ്രവിക്കാന്‍, ഭയപ്പെടുത്താന്‍ വന്നാല്‍ അപ്പോള്‍ തന്നെ പിങ്ക് പോലീസിനെ വിളിക്കാം, അവര്‍ രക്ഷപെടുത്തും എന്നതാണ് ഇതിന്റെ സങ്കല്പം. എന്നാല്‍ കേരളത്തിലെ പിങ്ക് പോലീസാണ് ഏറ്റവും വലിയ സദാചാരപോലീസ് എന്നതിന്റെ ഉദാഹരണങ്ങള്‍ പുറത്തു വന്നിട്ട് അധികമായില്ല. അതിനിടയിലാണ് പ്രശസ്ത നടി മഞ്ജു വാര്യര്‍ പിങ്ക് പോലീസിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.  (
പിങ്ക് പെട്രോളിംഗ് വീഡിയോയില്‍ മഞ്ജു വാര്യര്‍
)അതിനിടെ പിങ്ക് പോലീസ് സംബന്ധിച്ച് ഫേസ്ബുക്കില്‍ കണ്ട ഏതാനും പ്രതികരണങ്ങളിലേക്ക് ഞങ്ങള്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. പിങ്ക് പോലീസ് സ്ത്രീ സുരക്ഷയ്ക്കുള്ളതോ അതോ സ്ത്രീകളെ സദാചാരം പഠിപ്പിക്കാനുള്ളതോ?

അചിന്ത്യ ചിന്ത്യരൂപയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

രണ്ട് ദിവസമായി സ്നേഹമുള്ള പലരും വാട്ട്സപ്പിലും മറ്റുമായി അയച്ചു തന്ന ഒരു വീഡിയോ കണ്ടതിൽ നിന്നാണീ പ്രതികരണം - വിഡിയോയിൽ രാത്രി വെളിച്ചമില്ലാത്ത ഒരു റോഡിൽ നിന്ന് മഞ്ജു വാര്യർ സെൽഫിയോടു സെല്‍ഫി എടുത്തോണ്ട് പറയുന്നു - നിങ്ങൾക്കിങ്ങനെ രാത്രി ഒറ്റയ്ക്ക് നടക്കേണ്ടി വന്നാൽ... നടക്കുമ്പോൾ ഭയമായാൽ... ഭയപ്പെടുത്താൻ ആരെങ്കിലും വന്നാൽ സഹായം വിരൽത്തുമ്പിലുണ്ട് . വിളിക്കൂ പിങ്ക് പോലീസിനെ എന്ന്. എന്റെ പേജിൽ അഞ്ജലി, വിനീഷ എന്നീ രണ്ട് കുട്ടികൾ തങ്ങളുടെ പിങ്ക് പോലീസ് അനുഭവങ്ങൾ എഴുതിയിട്ടു
ണ്ട്. ഒരാൾ കാലിൽ കാലും കയറ്റി ഇരുന്നതിനും, മറ്റേയാളും സുഹൃത്തുക്കളും കൂടി തേക്കിൻകാട് മൈതാനത്തിൽ മറ്റൊരു സുഹൃത്തിനെ കാത്തിരുന്നതിനുമാണ് പിങ്ക് പോലീസ് അവരെ ചോദ്യം ചെയ്തത്. ബോയ് ഫ്രെണ്ടിനെ കാത്തിരിക്കുകയാണോ...ന്ന്. തേക്കിന്‍കാട്, വടക്കേച്ചിറ, ശക്തൻ സ്റ്റാൻഡ് എന്നീ പൊതുസ്ഥലങ്ങളിൽ നട്ടുച്ചയ്ക്ക് പെൺകുട്ടികളോട് അപമര്യാദയായി സംസാരിക്കുന്ന പിങ്ക് പോലീസുകൾ നട്ടപ്പാതിരയ്ക്ക് ഇവരുടെ ഒരു കോൾ വന്നാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക? രാത്രി നേരത്ത് ഇവൾക്കൊന്നും വീട്ടിൽ ഇരിക്കാൻ വയ്യാത്തതോണ്ടല്ലേ ഒന്ന് പഠിക്കട്ടേ എന്നോ?
#പിങ്ക്പോലീസ്
വിനിഷ ടി.കെയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

#Pink_#Police എന്തിന്?
പരീക്ഷ ഉച്ചയ്ക്ക് ആയതിനാൽ ഞാനും എന്റെ സുഹൃത്തും (പെൺസുഹൃത്തും) മറ്റൊരു സുഹൃത്തിനെ കാത്ത് തേക്കിൻകാട് മൈതാനത്ത് ഇരിക്കുകയായിരുന്നു. ക്ലാസ് കട്ട് ചെയ്തിരിക്കുകയാണെന്ന് തെറ്റുദ്ധരിച്ച് പിങ്ക് പോലീസ് ഞങ്ങളോട് പല ചോദ്യങ്ങളുമുയർത്തി... ആരെ കാത്താണിവിടെ ഇരിക്കുന്നത്. വീട്ടിലും കോളേജിലും അറിഞ്ഞിട്ടാണോ. ഏത് ആൺ സുഹൃത്തിനെയാണ് കാത്തിരിക്കുന്നത് എന്നിങ്ങനെ അപമര്യാദയുടെസ്വരത്തിലായിരുന്നു അവരുടെ ചോദ്യങ്ങളും പെരുമാറ്റവും.
പെണ്‍കുട്ടികള്‍ തേക്കിൻകാട് മൈതാനത്തിരിക്കുന്നത് ശരിയല്ല; ഒടുവിൽ ഇതായിരുന്നു അവരുടെ ഉപദേശം.
യഥാര്‍ത്ഥത്തില്‍ പിങ്ക് പോലീസ് സ്‌ത്രി സുരക്ഷയ്ക്കോ അതോ നീരിക്ഷണ ക്യാമറകളോ ?
അഞ്ജലി കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്

#pink police എന്തിന്???
സ്ത്രീ സുരക്ഷക്കായി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടക്കുന്ന കൂട്ടർ... ഇവര് കുറ്റങ്ങൾ പലതും ഓട്ടത്തിനിടയിൽ കണ്ടെത്തിയിട്ടുമുണ്ട് ട്ടോ... അറിയാതെയാണേലും ഞാനും ചെയ്തു ഒരു കുറ്റം.
ഞാൻ ചെയ്ത കുറ്റം: വെെകുന്നേരം 4.30-ഓടെ കൂട്ടുകാരുമായി ചിറയിലിരിക്കുകയായിരുന്നു. 5 മണിക്കാണ് വീട്ടിലേക്കുള്ള ബസ്. ഇരിക്കുന്നതിനിടയിൽ എൻെറ കാലിനു മുകളിൽ ഒന്ന് എൻെറ തന്നെ മറ്റേ കാലു കയറ്റി വച്ചുപോയി. അതിനായിരുന്നു ആയമ്മ ദേഷ്യപ്പെട്ടെ. ഒരു പെൺകുട്ടി ഇങ്ങനെയൊക്കെ ഇരിക്കാവോന്ന്.
കാലിനു മുകളിൽ കാൽ കയറ്റി വയ്ക്കണതിത്ര വലിയ തെറ്റാണെന്നറിഞ്ഞില്ല......
ന്തായാലും സ്ത്രീ സുരക്ഷ കലക്കണണ്ട്...

Next Story

Related Stories