ന്യൂസ് അപ്ഡേറ്റ്സ്

പിറവം പള്ളി: എന്ത് വിലകൊടുത്തും വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍; തര്‍ക്കപരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി വേണമെന്ന് സുന്നഹദോസ്

ഹൈക്കോടതി കേസില്‍ ഇന്ന് വിധി പറയും

പിറവം വലിയ പള്ളിയില്‍ എന്ത് വിലകൊടുത്തും വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതിന് ആവശ്യമായ സാവകാശം മാത്രമേ എടുക്കുന്നുള്ളൂ എന്നും സര്‍ക്കാര്‍ ഹൈക്കോതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി ചോദിച്ചു. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ കോടതി ഇന്ന് വിധി പറയും.

അതേസമയം യാക്കോബായ വിഭാഗം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. പിറവം പള്ളി കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേസ് മറ്റൊരു ബഞ്ചിലേക്ക് കൊണ്ടുപോയി വിധി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്റേത്. ആറ് മാസത്തിനിടയില്‍ ഒരിക്കല്‍ പോലും കേസില്‍ നിന്ന് പിന്‍മാറണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

പിറവം പള്ളി കേസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കണമെന്ന് യാക്കോബായ സഭ സുന്നഹദോസ് ആവശ്യെട്ടു. കോടതിയുടെ വിധികളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു. ഇന്നലെ പിറവം പള്ളിയിലുണ്ടായതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യാക്കോബായ സഭ സുന്നഹദോസ് ചേരുന്നത്. സുന്നഹദോസ് പൂര്‍ത്തിയായിട്ടില്ല.

എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍