TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി കൊച്ചിയിൽ; കേരളത്തിൽ 16,504 കോടിയുടെ നിക്ഷേപ പ്രഖ്യാപനം നടത്തിയേക്കും

പ്രധാനമന്ത്രി കൊച്ചിയിൽ; കേരളത്തിൽ 16,504 കോടിയുടെ നിക്ഷേപ പ്രഖ്യാപനം നടത്തിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചതിനെ തുടർന്ന് സ്ഥലത്ത് സന്നിഹിതനായിരുന്ന ഗവർണർ പി സദാശിവമാണ് മോദിയെ സ്വീകരിച്ചത്. കൊച്ചി ബിപിസിഎല്ലിന്റെ 25,000 കോടി മുതൽമുടക്കി നിര്‍മിച്ച സംയോജിത റിഫൈനറി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. കുറച്ചു നാളുകൾക്കു മുമ്പ് ഒരു റോഡുൽഘാടനത്തിനും പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. 16,504 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം നടക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി ചില പ്രത്യേക പ്രഖ്യാപനങ്ങൾക്ക് ഉൽഘാടനവേദി ഉപയോഗിക്കുമെന്ന് ഉത്തരേന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Next Story

Related Stories