ന്യൂസ് അപ്ഡേറ്റ്സ്

ജാമ്യം നിന്നതിന് ജപ്തി: പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

മൂന്നാഴ്ചയ്ക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജാമ്യം നിന്നതിന്റെ പേരിൽ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്ന കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പം പ്രതിഷേധത്തിനെത്തിയ മറ്റ് സമരക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്. ആകെ പന്ത്രണ്ടുപേർ ഈ കേസിൽ അറസ്റ്റിലായി.

പമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനു മുമ്പിൽ സമരം പ്രഖ്യാപിച്ചിരുന്നു പ്രീത ഷാജി. രണ്ടുദിവസം നീണ്ടു നിൽക്കുന്ന രാപ്പകൽ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. സമരം തുടങ്ങുന്നതിനു മുമ്പു തന്നെ അറശ്റ്റ് നടന്നു.

മൂന്നാഴ്ചയ്ക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലത്തുള്ള പ്രീത ഷാജിയുടെ വീടും പറമ്പും ജപ്തി ചെയ്യാൻ തീരുമാനിച്ചത്. രണ്ടരക്കോടി മതിപ്പുവിലയുള്ള പ്രീത ഷാജിയുടെ കിടപ്പാടം വെറും 38 ലക്ഷം രൂപയ്ക്കാണ് ബാങ്ക് ലേലം ചെയ്തത്. രണ്ട് ലക്ഷം രൂപയുടെ വായ്പ പലിശയും പിഴപ്പലിശയും ചേർത്ത് രണ്ടരക്കോടിയിലെത്തിച്ച ബാങ്കിന്റെ നടപടി വിമർശനവിധേയമായിരുന്നു. സാമൂഹ്യപ്രവർത്തക മേധ പട്കർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തു വന്നിരുന്നു.

എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍