UPDATES

ഓഫ് ബീറ്റ്

സദാശിവം സാർ, ഒരു ബിഗ്‌ സല്യൂട്ട്….

താങ്കൾക്ക് മുൻപും കേരളം ഒരു പാട് ഗവർണർമാരെ കണ്ടിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗവർണർമാർ വരുകയും ആവുംകാലം സുഖ ജീവിതം നയിച്ച് വിരമിച്ചു രാഷ്ട്രീയ ഗീർവാണം അടിച്ചും ജീവിച്ചു പോരുന്നുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

ബഹുമാനപ്പെട്ട പി സദാശിവം സാർ ഗവർണർക്ക്,

ആകാശങ്ങളെ കീഴടക്കുകയും ഭൂമിക്കുമേൽ ചെങ്കോലുമായി നടക്കുകയും ചെയ്യാതിരുന്ന ഒരു എളിയ മാധ്യമ പ്രവർത്തകന്റെ ചെറിയൊരു കുറിപ്പും വലിയൊരു സല്യൂട്ടും. വലുപ്പത്തിലല്ല, എഴുത്തിന്റെ നീളത്തിലുമല്ല, സദാശിവം സാർ, താങ്കളെ അളക്കേണ്ടത്. താങ്കൾ തികച്ചും വ്യത്യസ്തൻ ആകുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നിർമ്മിതി സംബന്ധിച്ച് മുന്നോട്ടു ബിഗ് ചാലഞ്ച് ഏറ്റെടുത്തു ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറായതുകൊണ്ടു മാത്രമല്ല എന്റെ ഈ ബിഗ് സല്യൂട്ട്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വെറും ചട്ടുകമാകേണ്ട ആളല്ല ഗവർണർ എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തി കൊണ്ടിരിക്കുന്നതിന്റെ പേരിൽ കൂടിയാണീ സല്യൂട്ട്.

താങ്കൾക്ക് മുൻപും കേരളം ഒരു പാട് ഗവർണർമാരെ കണ്ടിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗവർണർമാർ വരുകയും ആവുംകാലം സുഖ ജീവിതം നയിച്ച് വിരമിച്ചു രാഷ്ട്രീയ ഗീർവാണം അടിച്ചും ജീവിച്ചു പോരുന്നുണ്ട്. ഇക്കൂട്ടത്തിൽ ഭൂരിഭാഗവും ചത്ത് പണ്ടാരമടങ്ങിയെന്നത് വലിയ ഭാഗ്യം തന്നെ. പ്രസിഡണ്ട് സ്ഥാനം കിട്ടാൻ ഇടയില്ലെന്നു അറിയുന്നതുകൊണ്ടു തന്നെ വീണ്ടും ഒരു ഗവർണർ ഉദ്യോഗം കിട്ടുമോയെന്നും അടുത്തൂൺ പറ്റിയ ചിലരെങ്കിലും ചിന്തിക്കുന്ന, ഒട്ടും മാറാത്ത പഴയ ഇന്ത്യൻ വ്യവസ്ഥ തന്നെ നിലനിൽക്കുന്നു. അപ്പോഴും വ്യത്യസ്തമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള താങ്കളുടെ വേറിട്ട രീതിയെ അഭിനന്ദിക്കാതെ വയ്യ. കേവല രാഷ്ട്രീയ വൈരത്തിന്റെ അതിരുകൾ ഭേദിക്കാൻ കെൽപ്പുള്ള താങ്കളെപ്പോലെ നീതിബോധവും മനുഷ്യ സ്നേഹവും ഉള്ളവർ ഉണ്ടാകുമ്പോൾ മാത്രമേ ഭാരതം എന്ന വാക്കിനും സങ്കല്പത്തിനും അർത്ഥവും വ്യാപ്തിയും ഉണ്ടാകൂ എന്ന കാര്യത്തിൽ തർക്കമില്ല.

തുടക്കത്തിൽ പറഞ്ഞതുപോലെ നീട്ടുന്നില്ല. താങ്കളിൽ തെളിഞ്ഞു കത്തുന്ന ഒരു ന്യായാധിപന്റെ അകക്കണ്ണ് കെട്ടുപോകാതിരിക്കട്ടെ. മനുഷ്യ സ്നേഹത്തിന്റെ ആ ഉറവ് വറ്റാതിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.

സ്നേഹം…

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍