ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്; പ്രളയത്തിന് ഉത്തരവാദി ഭരണപക്ഷം

പ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളിൽ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ മഹാപ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളിൽ കെട്ടിവെക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കല്ല കഴിഞ്ഞദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.

സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ ഒഴിഞ്ഞു പോയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളിൽ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു.

പ്രളയം മനുഷ്യനിർമിതമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ മുഖ്യമന്ത്രി കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം ഉദ്ധരിച്ച് നേരിട്ടിരുന്നു. എന്നാൽ, വീഴ്ചകൾ മറച്ചുപിടിക്കാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ വളച്ചൊടിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കെഎസ്ഇബിയും സർക്കാരും ഗൗനിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതാണ് വൻ ദുരന്തത്തിന് കാരണമായത്. ലാഭക്കൊതിയന്മാരായ കെഎസ്ഇബിയുടെ അനാസ്ഥ മൂലം ഇടുക്കി ഡാം തുറക്കാൻ വൈകുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍