ന്യൂസ് അപ്ഡേറ്റ്സ്

ജനങ്ങള്‍ക്ക് സംഘപരിവാറിനോട് ഭയം വർധിച്ചിരിക്കുന്നു; #SaveKeralaFromRSS ഹാഷ്ടാഗ് ശക്തിയോടെ പ്രചരിപ്പിക്കണം: ചെന്നിത്തല

മോദി സർക്കാർ രാജ്യത്തെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോവുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ്സിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വർഗീയകലാപങ്ങളുടെ രക്തക്കറയിൽ ചവിട്ടി നിന്നാണ് സംഘപരിവാർ എന്നും വിജയം സ്വന്തമാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. കേന്ദ്രത്തിന് എടുത്തുപറയാനായി നേട്ടങ്ങളൊന്നുമില്ലെന്നു മാത്രമല്ല മോദി സർക്കാർ രാജ്യത്തെ പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോവുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന് അറിയാവുന്ന ഏക മാർഗം അക്രമമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരളത്തിലും ഇതാണ് അവർ പയറ്റുന്നത്. രാഷ്ട്രീയ പ്രവർത്തകർ കാത്തു സൂക്ഷിക്കേണ്ട എല്ലാ മാന്യതയും ഒഴിവാക്കി തെരുവുഗുണ്ടകളായി അഴിഞ്ഞാടുകയാണ് നേതാക്കള്‍. ജനങ്ങൾക്ക് സംഘപരിവാറിനോട് ഭയം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

#SaveKeralaFromRSS എന്ന ഹാഷ്ടാഗ് കൂടുതൽ ശക്തിയോടെ പ്രചരിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. ഓരോ കലാപവും സുവർണാവസരമാക്കുന്ന സംഘപരിവാറിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാട് അകലം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍