ന്യൂസ് അപ്ഡേറ്റ്സ്

“നമ്മളിത് ഒറ്റയ്ക്കു തന്നെ നേരിടണം!” അന്ധത നടിക്കുന്ന ദേശീയ മാധ്യമങ്ങൾക്കെതിരെ റസൂൽ പൂക്കുട്ടി

Print Friendly, PDF & Email

“എന്റെ കേരളീയരേ, നമ്മൾ ഇതൊറ്റയ്ക്ക് നേരിടണം! ജയ് ഹിന്ദ്!”

A A A

Print Friendly, PDF & Email

കേരളത്തെ തകർത്തെറിയുന്ന വെള്ളപ്പൊക്കം നടന്നുകൊണ്ടിരിക്കുമ്പോൾ ഗൗരവത്തിലെടുക്കാത്ത ദേശീയ മാധ്യമങ്ങൾക്കെതിരെ ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ‌ പൂക്കുട്ടി രംഗത്ത്. ഇപ്പോഴും കേരളത്തിലെ വെള്ളപ്പൊക്കം ഒരു ദേശീയ ദുരന്തമാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും റസൂൽ പൂക്കുട്ടി ഉന്നയിക്കുന്നു. “എന്റെ കേരളീയരേ, നമ്മൾ ഇതൊറ്റയ്ക്ക് നേരിടണം! ജയ് ഹിന്ദ്!” പൂക്കൂട്ടി ട്വീറ്റ് ചെയ്തു. കൊച്ചി എയർപോർട്ടിന്റെ ഫോട്ടോകൾ കൂടെ ചേർത്താണ് റസൂലിന്റെ ട്വീറ്റ്.

റസൂൽ പൂക്കുട്ടിയുടെ ട്വീറ്റിന് മറുപടിയായി, ഇതേ പ്രശ്നം തമിഴ്നാട്ടിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും സംഭവിച്ചിരുന്നുവെന്നാരോപിച്ച് പലരും രംഗത്തെത്തി. ദേശീയമാധ്യമങ്ങൾ ഉത്തരേന്ത്യയിലെ ചെറിയ പ്രക‍ൃതിദുരന്തങ്ങൾ പോലും പെരുപ്പിച്ച് കാട്ടുമ്പോൾ ദക്ഷിണേന്ത്യയിലെ വലിയ ദുരന്തങ്ങളെപ്പോലും അവഗണിക്കുകയാണെന്നും പലരും ട്വീറ്റ് ചെയ്തു. നടൻ സിദ്ധാർത്ഥും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍