TopTop

തന്ത്രിയുമായുള്ള 'ഗൂഢാലോചന'; ശ്രീധരന്‍പിള്ള പ്രതിരോധത്തില്‍; ആഞ്ഞടിച്ച് സിപിഎമ്മും കോണ്‍ഗ്രസ്സും

തന്ത്രിയുമായുള്ള
ശബരിമല പ്രക്ഷോഭം ബിജെപി അജണ്ട എന്ന തരത്തിലുള്ള ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിരിക്കുകയാണ്. ശബരിമല സമരം ആസൂത്രിതമാണെന്ന് ബിജെപി അധ്യക്ഷന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരോട് പങ്കുവക്കുന്നതിന്റെ വീഡിയോ ഇന്ന് ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വിവധ രാഷ്ട്രീയ നേതാക്കള്‍ ആണ് ഇതിനിതെരെ പ്രതികരണവുമായി എത്തിയത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ചശേഷമാണ്. കോടതിയലക്ഷ്യമാവില്ലെന്ന് തന്ത്രിക്ക് താന്‍ ഉറപ്പു നല്‍കിയിരുന്നു എന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള ശബരിമല വിഷയം ബിജെപിക്ക് രാഷ്ട്രീപരമായി ഗുണം ചെയ്യുമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഓരോരുത്തരായി നമ്മള്‍ വച്ച അജണ്ടയില്‍ വീണു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍-

പുറത്തുവന്നത് സംഘപരിവാര്‍ അജണ്ട- രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ ബിജെപിയുടെ രാഷ്ട്രീയം സംബന്ധിച്ച ഞങ്ങള്‍ ഉന്നയിച്ച ആരോപണം ശരിവക്കുന്നതാണ് ഇന്ന് പുറത്തുവന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം. വിശ്വാസികളോടൊപ്പമല്ല രാഷ്ട്രീയ താത്പര്യങ്ങളോടൊപ്പമാണ് ബിജെപിയെന്ന് തെളിയിക്കുന്നതാണിത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള രഹസ്യ അജണ്ടയാണ് ശബരിമല വിഷയത്തില്‍ നടപ്പാക്കുന്നതെന്ന് ഞങ്ങള്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇത് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെന്ന ഒരാളുടെ മനസ്സിലിരുപ്പല്ല പുറത്തുവന്നിരിക്കുന്നത്. അത് ആര്‍എസ്എസിന്റെയും ബിജെപിയുടേയും സംഘപരിവാറിന്റെയും അജണ്ടയാണ്. അതിന് ജനങ്ങളാണ് മറുപടി പറയേണ്ടത്. മറുപടി നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ബിജെപി അധ്യക്ഷന്‍ പറഞ്ഞ അജണ്ട എന്താണെന്ന് ഇതോടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ ശബരിമല വിഷയത്തില്‍ ഞങ്ങളുടെ നിലപാട് ഒന്നാണ്. വിഎസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കിയതും യുഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ ബിജെപിയും ആര്‍എസ്എസും ശബരിമലയെ കാണുന്നത് വിശ്വാസത്തിന്റെയോ ആചാരത്തിന്റേയോ പേരിലല്ല. അവരുടെ രാഷ്ട്രീയ അജണ്ടയായാണ്. ഇതിനൊപ്പം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ അജണ്ടയുമാണ് ശബരിമലവിഷയത്തില്‍ പ്രതിഫലിക്കുന്നത്.

സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണം- കോടിയേരി

അത്യന്തം ഗൗരവമുള്ള വെളിപ്പടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളും നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനവും ബിജെപി നേതൃത്വവത്തിന്റെ അറിവോടെയാണെന്ന കാര്യം ഇതോടെ തെളിഞ്ഞിരിക്കുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തം ബിജെപി നേതൃത്വത്തിനാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യതതില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേണത്തിന് ഉത്തരവിടണം. ബിജെപി പ്രസിഡന്റിനും തന്ത്രികുടുംബത്തിനും ഗൂഢാലോനയില്‍ പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. അതിനെ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശബരിമലയില്‍ നടന്നത് ആസൂത്രിതമായ സംഘര്‍ഷം തന്നെയെന്നാണ് വ്യക്തായിരിക്കുന്നത്. ഭരണഘടനയെ ലംഘിച്ചുകൊണ്ടുള്ള നിലപാടാണ് ശ്രീധരന്‍പിള്ള സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനോടാലോചിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കാമായിരുന്നു അവര്‍ക്ക്. അതിന് പകരം ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.ലക്ഷ്യം കലാപമുണ്ടാക്കല്‍-മന്ത്രി ഇ പി ജയരാജന്‍

ശ്രീധരന്‍ പിള്ളയുടെ വാക്കുകളില്‍ നിന്നും പ്രസംഗത്തില്‍ നിന്നും കലാപമുണ്ടാക്കി ശബരിമല ക്ഷേത്രത്തെ തകര്‍ക്കുക, രാജ്യവ്യാപകമായി കലാപം ഉണ്ടാക്കുക തുടങ്ങി. ലക്ഷ്യം വച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ സംഘടിതമായി പ്രതികരിക്കണം. തന്ത്രി വിളിച്ചു ചോദിച്ചു എന്ത് ചെയ്യണമെന്ന് അവിടുത്തെ തന്ത്രി വിളിച്ചു ചോദിച്ചു എന്നാണദ്ദേഹം പറഞ്ഞത്. ശാന്തിക്കാരെയും തന്ത്രിമാരെയും ഒക്കെ ഉപയോഗിക്കുന്ന ബിജെപിയുടെ തന്ത്രമാണ് വെളിവാകുന്നത്. ഇത് തന്നെയാണ് സിഖ് കലാപത്തില്‍ സംഭവിച്ചത്. ഭീകരവാദികളും തീവ്രവാദികളും ചെയ്യുന്ന പ്രവര്‍ത്തനമാണ് ബിജെപി ശബരിമലയില്‍ ചെയ്യുന്നത്. അത് ജനങ്ങള് മനസ്സിലാക്കുമെന്ന് കരുതുന്നു.

തങ്ങളുടെ നിലപാട് രഹസ്യമല്ല-എംടിരമേശ്

ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാത്രമല്ല. അഭിഭാഷകന്‍ കൂടിയാണ്. അഭിഭാഷകനായതുകൊണ്ട് തന്ത്രി നിയമോപദേശത്തിനായി വിളിച്ചതാവാം. നടയടച്ചാല്‍ അത് കോടതിയലക്ഷ്യമാവുമോ എന്ന ആശങ്ക തന്ത്രിക്കുണ്ടായതില്‍ നിന്നാവണം അഭിഭാഷകനായ ശ്രീധരന്‍പിള്ളയെ വിളിച്ചത്. ്അതിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. തന്ത്രി നടയടച്ച് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിനെ പിന്തുണച്ച പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ളത് രഹസ്യ നിലപാടോ സമീപനമോ അല്ല. വിശ്വാസി സമൂഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തിറങ്ങിയ പാര്‍ട്ടിയാണ് ബിജെപി. അദ്ദേഹം കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗവും രഹസ്യമല്ല. അവിടെ വന്ന മാധ്യമപ്രവര്‍ത്തകരുടെ കൈവശം അതിന്റെ എല്ലാം വിവരങ്ങള്‍ ഉണ്ട്. യുവമോര്‍ച്ചയുടെ ഫേസ്ബുക്ക് പേജിലും പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും ഉണ്ട്. പ്രസംഗത്തിന്റെ വിഷ്വല്‍ കയ്യിലുണ്ടായിട്ടും അത് ഇന്നലെ പുറത്ത് വിടാതെ ഇന്ന് പുറത്ത് വിടുന്നത് തന്നെ ആരുടെയൊക്കെയോ താത്പര്യമാണ്.

https://www.azhimukham.com/newsupdate-cpim-fraction-media-sreedharanpillai-allege-slams-bjp-mp-channel/

https://www.azhimukham.com/trending-ps-sreedharan-pillai-voice-clip-communication-with-thantri-sabarimala-women-entry-agenda-gireesh-writes/

https://www.azhimukham.com/newswrap-cpm-media-persons-reports-sabarimala-women-entry-news-says-bjp-leader-writes-saju/

https://www.azhimukham.com/kerala-high-police-security-in-sabarimala-women-entry/

https://www.azhimukham.com/kerala-sabarimala-women-entry-police-security-devotees-nilaykkal-pamba/

Next Story

Related Stories