ട്രെന്‍ഡിങ്ങ്

“ശബരിമലയിലേക്ക് വരുന്ന ഫെമിനിസ്റ്റുകളെ കൈകൊണ്ട് തൊടില്ല; എന്നാല്‍, നെഞ്ചില്‍ ചവിട്ടിയേ കയറാന്‍ സമ്മതിക്കൂ…”

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിശ്വാസികളുടെയും അയ്യപ്പസംഘടനകളുടെയും ശരണം വിളി പ്രതിഷേധം

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിശ്വാസികളുടെയും അയ്യപ്പസംഘടനകളുടെയും ശരണം വിളി പ്രതിഷേധം. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കൊച്ചിയിലും ഹിന്ദുസാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പാലക്കാടും, പന്തളം, ചെങ്ങന്നൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികളുടെ പ്രതിഷേധം ഇന്ന് നടന്നിരുന്നു. പാലക്കാടും കൊച്ചിയിലും റോഡ് ഉപരോധമുണ്ടായപ്പോള്‍ തിരുവനന്തപുരത്ത് ശരണം വിളി പ്രതിഷേധങ്ങളും ഉപവാസയജ്ഞവും പ്രാര്‍ത്ഥനകളുമായിരുന്നു നടന്നത്.

തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ സമരമെന്ന നിലയില്‍ നടത്തിയ സമരത്തില്‍ പ്രതിഷേധക്കാരെ രാഹുല്‍ ഈശ്വര്‍ അഭിസംബോധന ചെയ്തു. പല സമുദായ നേതാക്കളും മുന്‍ ശബരിമല മേല്‍ശാന്തിമാരും, ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു. ശബരിമല വിഷയത്തില്‍ വന്ന കോടതി വിധിയെ തുടര്‍ന്ന് ഗാന്ധിജയന്തിയായ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് നിയമസഭയ്ക്ക് സമീപമുള്ള ഒ.ടി.സി ഹനുമാന്‍ ക്ഷേത്രത്തില്‍ ‘മഹാത്മ ഗാന്ധി മുതല്‍ മണികണ്ഠന്‍ വരെ’ എന്ന പ്രതിഷേധ കാമ്പയിന്‍ നടത്തുന്നണ്ടെന്നും അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപവാസയജ്ഞത്തിനും പ്രാര്‍ത്ഥനകള്‍ക്കും കേരളത്തിലെ ഭക്തജനങ്ങള്‍ പിന്തുണ നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അഭ്യര്‍ഥന ഏറ്റെടുത്ത് സ്ത്രീകള്‍ അടക്കമുള്ള നിരവധി വിശ്വാസികളായിരുന്നു എത്തിയത്. തമിഴ്‌നാട്ടില്‍ നടന്ന് ജെല്ലിക്കട്ട് സമരങ്ങളുടെ മാതൃകയിലുള്ള സമരങ്ങളായിരിക്കണം വേണ്ടതെന്നാണ് രാഹുല്‍ ഊന്നി പറഞ്ഞിരുന്നത്.

രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ജല്ലിക്കെട്ടിനെ തള്ളി ആര്‍എസ്എസ്; ‘അവസരം കിട്ടിയപ്പോള്‍ ചിലര്‍ കേമന്‍മാരാകാന്‍ നോക്കുന്നു’

‘പാഡ് വെച്ച് ഷോ കാണിക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ സമരം. ഭക്തരുടെ പ്രതിഷേധമാണിത്. മഹിഷിയെപ്പോലെയുള്ള തൃപ്തി ദേശായിമാര്‍ വരുകയാണെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിമാത്രമെ ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ശബരിമലയിലെ പ്രായനിയന്ത്രണത്തെ മുഖമൂടിവെച്ച് ആക്രമിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശബരിമലയിലേക്ക് വരുന്ന യുവതികളെയോ ഫെമിനിസ്റ്റുകളെയോ നമ്മള്‍ കൈകൊണ്ട് തൊടില്ല, കൈകൊണ്ട് തടയില്ല, പിടിച്ച് തള്ളില്ല, പക്ഷെ നമ്മുടെയെല്ലാം നെഞ്ച് തയ്യാറാക്കി വയ്ക്കണം.. ഈ നെഞ്ചില്‍ ചവിട്ടി മാത്രമെ അവരെ കയറാന്‍ സമ്മതിക്കാവൂവെന്ന് നമ്മള്‍ പ്രതിജ്ഞ ചെയ്യണം.’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കായി തിരുവനന്തപുരത്തെ പ്രാര്‍ത്ഥനാ സമരത്തിന്റെ വീഡിയോകള്‍ കാണാം..

രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ജല്ലിക്കെട്ടിനെ തള്ളി ആര്‍എസ്എസ്; ‘അവസരം കിട്ടിയപ്പോള്‍ ചിലര്‍ കേമന്‍മാരാകാന്‍ നോക്കുന്നു’

ശബരിമല വിധി: ചാനല്‍ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍

“സുപ്രിം കോടതി എന്തു വിധിച്ചാലും ഞങ്ങളാരും ശബരി മല കയറാന്‍ പോകുന്നില്ല”

ദീപക്കുട്ടീ, ഇത്രേം ഇമോഷണലാവാതെ, ഈ നിയമമൊക്കെ ആവശ്യമുള്ളവർ ഉപയോഗിച്ചോളുമെന്നേയ്; രാഹുല്‍ ഈശ്വറിന്റെ ഭാര്യയ്ക്ക് കലക്കന്‍ മറുപടി

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍