UPDATES

ട്രെന്‍ഡിങ്ങ്

പ്രതിഷേധക്കാര്‍ തന്നെ ചവിട്ടിയെന്ന് ഭക്ത; മാധ്യമ പ്രവര്‍ത്തകനെ എറിഞ്ഞത് തേങ്ങ കൊണ്ട്; ശബരിമലയില്‍ വിശ്വാസ സംരക്ഷകരുടെ അഴിഞ്ഞാട്ടം

മല കയറിയത് 22,000 പേര്‍, മടങ്ങിയത് 3000; ശബരിമല സംഘപരിവാര്‍ നിയന്ത്രണത്തില്‍

ശബരിമല പൂര്‍ണമായും പ്രതിഷേധക്കാരുടെ നിയന്ത്രണത്തില്‍. ശബരിമലയുടെ നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഇതിന് വിപരീതമായ സാഹചര്യമാണ് ശബരിമലയില്‍ കാണാനാവുക. നിലവില്‍ 22,000 തീര്‍ഥാടകരാണ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ 3000 ആളുകള്‍ പോലും തിരികെ പമ്പയിലേക്ക് എത്തിയിട്ടില്ല എന്നാണ് പോലീസ് കൈമാറുന്ന വിവരം. സന്നിധാനത്തേക്കെത്തിയ പലരും അവിടെ തന്നെ തങ്ങുകയാണ്. ഇതോടെ പോലീസി്‌ന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവുന്നതിലും അപ്പുറമായി. സ്ത്രീകളുടെ നേതൃത്വത്തിലടക്കം ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയുമ്പോള്‍ പോലീസുകാര്‍ പലപ്പോഴും നിസ്സഹായരായി നോക്കി നില്‍ക്കേണ്ട അവസ്ഥയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളും അസഭ്യവര്‍ഷവും ഉണ്ടായി. എന്നാല്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാനോ സ്ഥലത്തുനിന്ന് മാറ്റാനോ പോലീസിന് ആയിട്ടില്ല. ശബരിമലയില്‍ ശാന്തമായി കാര്യങ്ങള്‍ പോവുന്നു എന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു എന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ പ്രതിഷേധക്കാരായ തീര്‍ഥാടകരെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കാന്‍ പോലീസിനോ കഴിയാത്ത സ്ഥിതിയാണുള്ളത്.

വിവിധ സംഘങ്ങളായി സന്നിധാനത്തും നടപ്പന്തലുകളിലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ ചില സമയങ്ങളില്‍ ഒന്നിക്കുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയുമാണ്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി അത്തരത്തില്‍ ഒന്നിച്ച് കൂടി പ്രതിഷേധിക്കേണ്ട ആവശ്യമില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പലപ്പോഴും നേതാക്കള്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ വളയുമ്പോഴും ആക്രമിക്കുമ്പോഴും, പോലീസ് കയ്യുംകെട്ടി നോക്കുനില്‍ക്കുന്ന അവസ്ഥയായിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാക്കാതിരിക്കാന്‍ സംയമനം പാലിക്കുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രണ്ട് മണിക്കൂര്‍ മാത്രമേ തീര്‍ഥാടകരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കൂ എന്ന നിയന്ത്രണം പോലീസ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ ശബരിമലയില്‍ എത്തിയ തീര്‍താടകര്‍ നെയ്യഭിഷേകം, ശയനപ്രദക്ഷിണം തുടങ്ങിയ വഴിപാടുകളുടെ പേരില്‍ സന്നിധാനത്ത് തന്നെ തുടരുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്. സന്നിധാനത്ത് തീര്‍ഥാടകര്‍ തങ്ങാതിരിക്കാനായി ഗസ്റ്റ്ഹൗസുകളെല്ലാം പൂട്ടി പോലീസ് താക്കോല്‍ വാങ്ങിയിരുന്നെങ്കിലും തീര്‍ഥാടകര്‍ വലിയനടപ്പന്തലിലും നടപ്പന്തലിലും സന്നിധാനത്തുമായി വിരിയിട്ട് കിടന്നു. ഇന്നലെ ശബരിമലയില്‍ എത്തിയവരുടെ എണ്ണം പതിനായിരം പിന്നിട്ടിരുന്നു. ഇന്നും അത്ര തന്നെ ആളുകള്‍ സന്നിധാനത്തേക്കെത്തിയിട്ടുണ്ട്. പലരും നടപ്പന്തലില്‍ തമ്പടിച്ചിരിക്കുകയാണ്. പതിനെ്ട്ടാംപടിയ്ക്ക താഴെയും നടപ്പന്തലിലുമെല്ലാം ശരണംവിളികളുമായി തീര്‍ഥാചകര്‍ പ്രതിഷേധിക്കുകയാണ്. അതീവജാഗ്രതയോടെയാണ് പോലീസ് ഇടപെടുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങള്‍ ആയിട്ടുകൂടി പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് ഇതോവരെ കഴിഞ്ഞിട്ടില്ല.

ദര്‍ശനത്തിന് യുവതിയെത്തിയെന്ന സംശയത്തില്‍ സന്നിധാനത്തുണ്ടായ പ്രതിഷേധത്തില്‍ തൃശൂര്‍ സ്വദേശിനി ലളിതാ രവിക്ക് സാരമായ പരിക്കേറ്റു. വലിയ നടപ്പന്തലിലേക്കെത്തിയ സ്ത്രീക്ക് നേരെ തീര്‍ഥാടകരായ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന ദേഹാസ്വസ്ഥ്യമുണ്ടായ ഇവരെ പോലീസ് സംരക്ഷണയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അമ്പത്ത് രണ്ട് വയസ്സുകാരിയെന്ന് ബോധ്യപ്പെട്ടതിന് ശേഷം ഇവര്‍ക്ക് പ്രതിഷേധക്കാര്‍ തന്നെ ദര്‍ശനത്തിന് സൗകര്യമൊരുക്കി നല്‍കി. വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിച്ചിട്ടുകൂടി പ്രതിഷേധക്കാരില്‍ നിന്ന ലളിതയെ സംരക്ഷിക്കാന്‍ ഇവര്‍ക്കായില്ല. ഈ വിഷയത്തില്‍ കണ്ടാലറിയാവുന്ന ഇരുന്നൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ലളിതയുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തന്നെ പ്രതിഷേധക്കാര്‍ ചവിട്ടിയെന്ന് ലളിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആന്ധ്രയില്‍ നിന്ന് ദര്‍ശനത്തിനായി ആറ് യുവതികള്‍ എത്തിയെങ്കിലും പ്രതിഷേധക്കാരെ ഭയന്ന് ഇവര്‍ തിരികെ നിലയ്ക്കലിലേക്ക് പോയി. സന്നിധാനത്തെ സാഹചര്യം പോലീസും ഇവരെ ബോധ്യപ്പെടുത്തി. എന്നാല്‍ ദര്‍ശനകാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സന്നിധാനത്തേക്കെത്തിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ യുവതികള്‍ ഭയപ്പെട്ട് മടങ്ങി. ഇതോടെ പ്രതിഷേധവും ശമിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ലളിതാ രവിയെ പ്രതിഷേധക്കാര്‍ തടയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനെ നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിന് നേരെ കസേരയും തേങ്ങയും വലിച്ചെറിഞ്ഞു.

പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപ്പോവില്ല എന്ന് മുഖ്യമന്ത്രി പ്രതികരിക്കുമ്പോഴും ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ആയിരത്തില്‍ താഴെ മാത്രം തീര്‍ഥാടകരെത്തുന്ന ചിത്തിരയാട്ട വിശേഷത്തിന് ഇരുപതിനായിരത്തിലധികം തീര്‍ഥാടകര്‍ എത്തിയതോടെ പോലീസിന്റെ സുരക്ഷാ തന്ത്രങ്ങള്‍ പാളി. മൊബാല്‍ ജാമര്‍, കണ്ണീര്‍വാതക ഷെല്‍, 2300 പോലീസ്, 30 കമാന്‍ഡോകള്‍, വനിതാ പോലീസുകാര്‍, ഫേസ്ഡിറ്റക്ടര്‍, നിരീക്ഷണ ക്യാമറകള്‍-അങ്ങനെ വലിയതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ പോലീസ് ഒരുക്കിയത്. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ദിവസം മുന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ദര്‍ശന സമയം ക്രമീകരിച്ചുകൊണ്ട് നിയന്ത്രണം കൊണ്ടുവന്നു. കനത്ത കാവല്‍ ഏര്‍പ്പെടുത്തി. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ പരിശോധനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇതൊന്നും സംഘപരിവാര്‍ സംഘടനകളുടെ തന്ത്രങ്ങള്‍ക്കും നീക്കങ്ങള്‍ക്കും മുന്നില്‍ വേണ്ടത്ര ഫലം ചെയ്യാതെ പോയതാണ് ശബരിമലയില്‍ ഇന്ന് കാണുന്നത്. സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളും സന്നിധാനത്ത് ഇന്നലെ മുതല്‍ ക്യാമ്പ് ചെയ്യുകയാണ്. എന്നാല്‍ ഇവരാരും സംഘംചേര്‍ന്നല്ല എത്തിയത് എന്നതിനാല്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ പോലീസിന് കഴിയില്ല.

സർക്കാരിനൊപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തു തോല്‍പ്പിക്കാനാണ്; ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്

ശബരിമല LIVE: തൃശ്ശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേർക്കെതിരെ കേസെടുത്തു; നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

ശബരിമല കയ്യടക്കി വീണ്ടും സംഘപരിവാര്‍ സംഘടനകള്‍

ശ്രീധരന്‍ പിള്ളയുടെ വിവാദ ശബരിമല പ്രസംഗം തൊഗാഡിയയെ ലക്ഷ്യം വച്ചതിനു പിന്നില്‍

‘നമുക്ക് കിട്ടേണ്ടതൊക്കെ കിട്ടി, ഇനി പരാതികൊടുത്തിട്ടെന്താണ് കാര്യം’: സന്നിധാനത്ത് പ്രതിഷേധത്തിന് ഇരയായ ഭക്ത പറയുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍